അയല വറുക്കുമ്പോൾ രുചി കൂട്ടാനായി ഈ ഒരു രീതി പരീക്ഷിച്ചു നോക്കാം!
മിക്ക വീടുകളിലും ഉച്ചയൂണിന് സ്ഥിരമായി മീൻ വറുക്കുന്നത് ഒരു പതിവായിരിക്കും. മീനിൽ തന്നെ അയല, മത്തി പോലുള്ള മീനുകളാണ് മിക്ക വീടുകളിലും കൂടുതലായി ഉപയോഗിക്കാറുണ്ടാവുക. അയല വറുക്കുന്ന സമയത്ത് കൂടുതൽ രുചി ലഭിക്കാനായി ചെയ്ത് നോക്കാവുന്ന ഒരു കിടിലൻ മസാല കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അയല വറുക്കാനായി ആദ്യം തന്നെ മീൻ നന്നായി കഴുകി വൃത്തിയാക്കി വരയിട്ട് മാറ്റിവയ്ക്കുക. മസാലക്കൂട്ട് തയ്യാറാക്കാനായി മിക്സിയുടെ ജാറിലേക്ക് ഒരു പിടി അളവിൽ ചെറിയ ഉള്ളി, രണ്ട് പച്ചമുളക്, […]