അവൻ ചാമ്പ്യൻസ് ട്രോഫി കളിക്കും.. സൂചനയാണ് അത്!! തുറന്ന് പറഞ്ഞു ആകാശ് ചോപ്ര
ഹർഷിത് റാണയുടെ ഇംഗ്ലണ്ടിനെതിരായ ഏകദിന അരങ്ങേറ്റം വരാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ജസ്പ്രീത് ബുംറയുടെ അഭാവത്തിന്റെ സൂചനയാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. പേസർ അർഷ്ദീപ് സിംഗിന്റെ ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവ് റാണയുടെ അരങ്ങേറ്റം വൈകിപ്പിച്ചതായി ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ പറഞ്ഞു. ”ചാമ്പ്യൻസ് ട്രോഫിയിൽ ജസ്പ്രീത് ബുംറ കളിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഹർഷിത് റാണയുടെ അരങ്ങേറ്റം തന്നെ പറയുന്നു.ബുംറ ഇല്ലെങ്കിൽ, നിലവിൽ മുഹമ്മദ് സിറാജിനേക്കാൾ മുന്നിലുള്ളതിനാൽ ഹർഷിതിനെ ടീമിൽ […]