Ingredients
- ചെറുനാരങ്ങ 25 എണ്ണം
- വറ്റൽ മുളക് 15 എണ്ണം
- ഉണക്കമുന്തിരി അരച്ചത്
- 2 ടീസ്പൂൺ വെളുത്തുള്ളി ചതച്ചത്
- 2 ടീസ്പൂൺ കടുക്
- 2 ടീസ്പൂൺ ഉലുവ രണ്ട് ടീസ്പൂൺ
- നല്ലെണ്ണ / വെളിച്ചെണ്ണ അര കപ്പ് വീതം
- പഞ്ചസാര ഉപ്പ് ആവശ്യത്തിന്
- വിനാഗിരി ഒരു കപ്പ്
നാരങ്ങാ പൊട്ടിപ്പോകാതെ കുറച്ചു നല്ല എണ്ണയിൽ വഴറ്റിയെടുക്കുക പിന്നീട് ഓരോന്നും നാലായി മുറിച്ച് ഒരു കുഴിഞ്ഞ മൺചട്ടിയിൽ പകുതി നാരങ്ങകൾ ഇടുക മുകളിൽ രണ്ട് ടീസ്പൂൺ പഞ്ചസാരയും പാകത്തിന് ഉപ്പും വിതറുക. ശേഷിച്ച നാരങ്ങയും ഇട്ട് മുകളിൽ വീണ്ടും ആദ്യത്തെ അളവിൽ പഞ്ചസാരയും ഉപ്പും ഇട്ട് ചട്ടി മൂടുക.
രണ്ടുദിവസത്തേക്ക് രാവിലെ തോറും മൂടി മാറ്റി നാരങ്ങ കുടഞ്ഞിടണം മൂന്നാം ദിവസം നാരങ്ങ അലിഞ്ഞു ചാറ് ഇറങ്ങും.വറ്റൽ മുളക് അരി കളഞ് വിനാഗിരിയിൽ അരമണിക്കൂർ കുതിർത്ത ശേഷം ആദ്യം മുളകും പിന്നീട് മുന്തിരിയും അരച്ചെടുക്കണം. ചീനച്ചട്ടിയിൽ നല്ലെണ്ണയും വെളിച്ചെണ്ണയും കലർത്തി ഒഴിച്ച ശേഷം കടുക് ഉലുവ എന്നിവ മൂപ്പിക്കുക
പിന്നീട് വെളുത്തുള്ളി വഴറ്റിയ അരപ്പുകൂട്ടും ചേർത്ത് ചൂടാക്കി നാരങ്ങയും ചാറും ഒഴിച്ച് ഇളക്കണം.അടുപ്പിൽ നിന്നും വാങ്ങി തണുത്ത ശേഷം ഭരണിയിലാക്കി നല്ലെണ്ണയിൽ മുക്കിയ തുണി മുകളിലിട്ട് കാറ്റു കയറാതെ അടുത്തു സൂക്ഷിക്കുക വളരെ നാൾ കേടുകൂടാതെ ഇരിക്കും.