ഇന്ത്യ ജയിച്ചത് ചതി പ്രയോഗിച്ചോ??ഹർഷിത് റാണ സബ്ബ് ഗംഭീർ കുബുദ്ധിയോ? ക്രിക്കറ്റ്‌ ലോകത്ത് വിമർശനം

ഇംഗ്ലണ്ട് എതിരായ നാലാം ടി :20യിൽ ഇന്ത്യൻ ടീമിന് സർപ്രൈസ് ജയം. ഒരുപരിധി വരെ കയ്യിൽ നിന്നും വഴുതിപോയ മത്സരമാണ് ഇന്ത്യൻ ടീം ബൌളിംഗ് പ്രകടനത്താൽ ജയിച്ചത്.നാലാം ടി20യില്‍ 15 റൺസിന്റെ മിന്നുന്ന ജയത്തോടെ പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. അഞ്ചു മത്സരങ്ങൾ പരമ്പരയിൽ ഇന്ത്യ 3 -1 ന് മുന്നിലാണ്. 182 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 26 പന്തിൽ നിന്നും 51 റൺസ് നേടിയ ഹാരി ബ്രൂക്ക് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ.

ഇന്ത്യക്ക് വേണ്ടി രവി ബിഷ്‌ണോയി,ഹർഷിത് റാണ എന്നിവർ മൂന്നു വിക്കറ്റും വരുൺ ചക്രവർത്തി രണ്ടു വിക്കറ്റ് വീഴ്ത്തി.ഇന്ത്യൻ ജയത്തിൽ നിർണ്ണായകമായി മാറിയത് ഫാസ്റ്റ് ബൗളർ ഹർഷിത് റാണ മനോഹര മൂന്ന് വിക്കെറ്റ് പ്രകടനമാണ്. പ്ലെയിങ് ഇലവനിൽ ഇടം ഇല്ലാതിരുന്ന റാണ ശിവം ദൂബൈക്ക് കൺകഷൻ സബ്ബ് ആയി എത്തിയാണ് മൂന്ന് വിക്കെറ്റ് എറിഞ്ഞിട്ടത്.

ശിവം ദൂബൈ ബാറ്റിംഗ് ശേഷം മത്സരത്തിൽ നിന്നും പരിക്ക് കാരണം മാറിയ സാഹചര്യത്തിൽ ഇന്ത്യൻ ഇന്നിങ്സ് ബൌളിംഗ് സമയത്തിൽ കൺകഷൻ സബ്ബ് റോളിൽ ഹർഷിത് റാണ എത്തിയത് ഒരുവേള എല്ലാവരെയും ഞെട്ടിച്ചു. ദൂബൈ പകരം റാണയെ എത്തിച്ചു ഇന്ത്യൻ ടീം നിയമം തെറ്റിച്ചുവെന്നാണ് ക്രിക്കറ്റ്‌ ലോകത്തെ പ്രധാന വാദം.

കേവലം ബാറ്റിംഗ് ആൾറൗണ്ടർ ആയിട്ടുള്ള ദൂബൈക്ക് പകരം ബൌളിംഗ് സമയം എക്സ്ട്രാ ആനുകൂല്യം കിട്ടാൻ ഇന്ത്യൻ ടീം റാണയെ ഉപയോഗിച്ചുവെന്നാണ് മത്സര ശേഷം ഇംഗ്ലണ്ട് ഫാൻസ്‌ അടക്കം അഭിപ്രായം. എന്നാൽ ടീം ഇന്ത്യയെ സപ്പോർട്ട് ചെയ്തു ആരാധകർ എത്തുന്നുണ്ട്. മത്സരത്തിൽ നാല് ഓവറിൽ വെറും 33 റൺസ് വഴങ്ങിയാണ് റാണ മൂന്ന് വിക്കെറ്റ് എറിഞ്ഞിട്ടത്.

Harshith Rana