പപ്പായ ഒരു തവണ ഇതുപോലെ വീട്ടിൽ കറി വെച്ചു നോക്കൂ.!! കോഴിക്കറി തോറ്റുപോകും രുചിയിൽ കിടിലൻ പപ്പായ കറി ഉണ്ടാക്കിയെടുക്കാം

Special Papaya Curry Recipe : വളരെയധികം ഔഷധ ഗുണങ്ങളടങ്ങിയ ഒരു വെജിറ്റബിളാണ് പപ്പായ. പക്ഷെ ഇതൊരു ന്യൂട്രൽ വെജിറ്റബിൾ ആയത് കൊണ്ടും പ്രത്യേക എരിവോ മണമോ പുളിയോ ഒന്നും ഇല്ലാത്തത് കൊണ്ട് ആളുകൾ ഇത് കഴിക്കാൻ അത്ര ഇഷ്ടപ്പെടാറില്ല. ഇവിടെ നമ്മൾ വളരെ എളുപ്പത്തിൽ നല്ല രുചിയോട് കൂടിയ ഒരു കറിയാണ് തയ്യാറാക്കുന്നത്. പപ്പായ ഇഷ്ടമില്ലാത്തവരും കഴിച്ച് പോകുന്ന ചിക്കൻ കറിയുടെ അതേ രുചിയിൽ നല്ലൊരു കിടിലൻ പപ്പായ കറി തയ്യാറാക്കാം.

Ingredients

  • Tomato : 2 medium sliced
  • Green Chilly : 2
  • Big onion : 2 medium
  • Cinnamon stick : 2 pieces
  • Grated coconut : 1/2 a coconut ( to take milk)
  • Ginger : 1 piece
  • Garlic : 10 pieces
  • Coriander powder : 2 spoon
  • Kashmiri Chilly : 3 spoon
  • Turmeric powder : 1/2 spoon
  • Garam Masala : 1 spoon
  • Curry leaves
  • Salt

    ആദ്യം നമ്മൾ ഇടത്തരം വലിപ്പമുള്ള ഒരു പപ്പായ എടുക്കണം. ഇതിന്റെ തൊലി കളഞ്ഞ് മീഡിയം വലുപ്പത്തിലുള്ള കഷണങ്ങളാക്കി മുറിച്ചെടുക്കാം. ശേഷം ഇത് നന്നായി കഴുകിയെടുത്ത് ഒരു ബൗളിലേക്ക് മാറ്റാം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അൽപ്പം മഞ്ഞൾപ്പൊടിയും അര സ്പൂൺ മുളക്പൊടിയും കുറച്ച് കറിവേപ്പിലയും ഒരു സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്ത് അര മണിക്കൂർ വയ്ക്കാം. നമ്മളിവിടെ പരമ്പരാഗത രീതിയിൽ മൺചട്ടിയിലാണ് കറിയുണ്ടാക്കുന്നത്.

    ചട്ടിയിലേക്ക് നമ്മൾ നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. വെളിച്ചെണ്ണ ചൂടാവുമ്പോൾ ഇതിലേക്ക് രണ്ടോ മൂന്നോ കഷണം കറുവപ്പട്ട ചേർത്ത് കൊടുക്കാം. കൂടെ രണ്ട് സവാള ചെറുതായി അരിഞ്ഞതും രണ്ട് പച്ചമുളകും എട്ടല്ലി വെളുത്തുള്ളിയും ഒരു കഷ്ണം നീളത്തിൽ അരിഞ്ഞതും ചേർത്ത് കൊടുക്കാം. ഇവയെല്ലാം കൂടെ കുറച്ച് ഉപ്പ് കൂടെ ചേർത്ത് നല്ല ഗോൾഡൻ ബ്രൗൺ നിറമാവുന്നത് വരെ വഴറ്റിയെടുക്കാം. ശേഷം തീ കുറച്ച് വച്ച് മസാലപ്പൊടികൾ ചേർത്ത് കൊടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കണ്ടു നോക്കൂ

    Papaya Curry Recipe