രാജ്‌കോട്ടിൽ നടന്ന മൂന്നാം ടി20യിൽ 26 റൺസിന്റെ തകർപ്പൻ ജയവുമായി ഇംഗ്ലണ്ട്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര 2 -1 എന്ന നിലയിലാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചു. 172 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 145 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.40 റൺസ് നേടിയ ഹർദിക് പാണ്ട്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇംഗ്ലണ്ടിനായി ജാമി ഓവർട്ടൻ മൂന്നും ജോഫ്രെ ആർച്ചർ,കാർസ് രണ്ടു വിക്കറ്റുകൾ വീഴ്ത്തി. സഞ്ജു സാംസൺ തുടർച്ചയായ മൂന്നാം മത്സരത്തിലും ആർച്ചറിന് വിക്കറ്റ് നൽകി മടങ്ങി. മൂന്നു റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചത്.
അതേസമയം തോൽവി പിന്നാലെ നായകൻ സൂര്യ കുമാർ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമായി. തോൽവി നിന്നും പാഠങ്ങൾ പഠിച്ചു മുന്നേറുമെന്ന് പറഞ്ഞ സൂര്യ ബാറ്റിംഗ് പാളിച്ചകൾ ശ്രദ്ധിക്കുമെന്ന് തുറന്ന് പറഞ്ഞു
“തീർച്ചയായും ടോസ് സമയം ചെറിയ മഞ്ഞുവീഴ്ച രണ്ടാം ബാറ്റിംഗ് സമയത്തിൽ ഉണ്ടാകുമെന്ന് എനിക്ക് തോന്നി. ഹാർദിക്കും അക്‌സറും ബാറ്റ് ചെയ്യുമ്പോൾ ഞങ്ങളുടെ കയ്യിൽ കളി ഉണ്ടായിരുന്നതായി എനിക്ക് തോന്നുന്നു. ക്രെഡിറ്റ് ആദിൽ റഷീദിനാണ്, അദ്ദേഹം നന്നായി പന്തെറിഞ്ഞു. അതുകൊണ്ടാണ് അദ്ദേഹം ലോകോത്തര ബൗളറായത്. ബാറ്റ് ചെയ്തു മുന്നേറ്റം നടത്താൻ അദ്ദേഹം ഞങ്ങളെ അനുവദിച്ചില്ല. അതുകൊണ്ടാണ് ഞങ്ങളുടെ ഭാഗത്തും ധാരാളം സ്പിന്നർമാർ ഉണ്ടായിരുന്നത്. ടി20 കളിയിൽ നിന്ന് നമ്മൾ എപ്പോഴും എന്തെങ്കിലും പഠിക്കും. ബാറ്റിംഗ് വീക്ഷണത്തിൽ നിന്നാണ് നമ്മൾ പഠിക്കേണ്ടത്”നായകൻ തുറന്ന് പറഞ്ഞു
“എപ്പോഴും ഡ്രോയിംഗ് ബോർഡിലേക്ക് മടങ്ങുകയും ഞങ്ങളുടെ തെറ്റുകളിൽ നിന്ന് പഠിക്കുകയും വേണം. ഷമി മുന്നോട്ട് പോകുമ്പോൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പരിശീലന സെഷനുകളിൽ അദ്ദേഹം (വരുൺ ചക്രവർത്തി) ശരിക്കും കഠിനാധ്വാനം ചെയ്യുന്നു. അവൻ അച്ചടക്കമുള്ളവനാണ്, ആ കഠിനാധ്വാനത്തിൻ്റെ ഫലമായി കളിക്കളത്തിൽ അയാൾക്ക് ആ ഫലങ്ങൾ ലഭിക്കുന്നു”നായകൻ അഭിപ്രായം വിശദമാക്കി.