Simple water tank cleaning Method Details :ഇന്ന് വീട് നിർമ്മാണ രീതികൾ വളരെ അധികം മാറി കഴിഞ്ഞു. വ്യത്യസ്ത മോഡലിൽ മനോഹര ലുക്കിൽ തന്നെയാണ് ഇന്ന് നമ്മളിൽ പലരും വീടുകൾ പണിയുന്നത്. മോഡേൺ സ്റ്റൈലിൽ വീടുകൾ പണിയുമ്പോൾ പലരും വാട്ടർ ടാങ്കുകൾ വീടുകളിൽ വെക്കുന്നതിൽ അടക്കം ശ്രദ്ധിക്കുന്നുണ്ട്. വാട്ടർ ടാങ്കുകൾ വീടുകളിൽ വെക്കുമ്പോൾ നമ്മൾ ശരിക്കും ശ്രദ്ധിക്കേണ്ട അനേകം കാര്യങ്ങൾ തന്നെയുണ്ട്.
അതേസമയം വീട്ടിലെ വാട്ടർ ടാങ്ക് നല്ലപോലെ വൃത്തിയാക്കാൻ ഇനി ആരുടെയും സഹായം വേണ്ട,ടാങ്കിലെ എല്ലാവിധ അഴുക്കെല്ലാം ഒറ്റയ്ക്ക് തന്നെ സുഖമായി ക്ലീൻ ചെയ്യാൻ കഴിയും, വിശ്വാസം വരുന്നില്ലേ, എന്തെളുപ്പം.ഇങ്ങനെ മാത്രം ചെയ്‌താൽ മതി.
നമുക്ക് അറിയാം വാട്ടർ ടാങ്ക് വൃത്തിയാക്കുക എന്നത് ഇന്ന് വളരെ ശ്രമകരമായ പണിയാണ്. വീട്ടിലെ ടാങ്കിൽ ഇറങ്ങാതെ ബ്രഷ് ഒന്നും ഉപയോഗിക്കാതെ എങ്ങനെ ടാങ്ക് വൃത്തിയാക്കാം എന്നതാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നത്. ആരുടെയും സഹായമില്ലാതെ തന്നെ എത്ര അഴുക്കുള്ള ടാങ്ക് വേണമെങ്കിലും നമുക്ക് ഇങ്ങനെ വൃത്തിയാക്കി എടുക്കാൻ കഴിയും.
ഇതിന് നമ്മുടെ എല്ലാം വീട്ടിൽ ഉള്ള ചോർപ്പ അഥവാ വച്ചുകുറ്റി ആണ് വേണ്ടത്. ഒപ്പം ഒരു ഹോസും. ആദ്യം തന്നെ ഹോസ് വീഡിയോയിൽ കാണുന്നത് പോലെ ഒരേ അളവിൽ രണ്ടായി മടക്കുക. ഈ ഹോസിന്റെ ഒരു ഭാഗത്ത് ചോർപ്പ നല്ലത് പോലെ അമർത്തി വയ്ക്കണം. ഈ ചോർപ്പയിലൂടെ വെള്ളമൊഴിച്ചു കൊണ്ട് ആ ഹോസ് നിറയ്ക്കണം. എന്നിട്ട് വച്ചുകുറ്റി ഇല്ലാത്ത ഭാഗം തള്ളവിരൽ കൊണ്ട് അടച്ചു പിടിച്ചതിനു ശേഷം വച്ചുകുറ്റി ഉള്ള ഭാഗം ടാങ്കിലേക്ക് ഇറക്കുക. ആവശ്യമായ വസ്തുക്കൾ എന്തെല്ലാം, എല്ലാം അറിയാം. വീഡിയോ മൊത്തം കാണുക. ഈ വിദ്യ ഉറപ്പായും വീട്ടിൽ ട്രൈ ചെയ്യാൻ മറക്കല്ലേ. തീർച്ചയായും നിങ്ങൾക്കും സഹായകമാകും.