വീണ്ടും വീണു സഞ്ജു..ഷോർട് ബോൾ കെണിയിൽ വിക്കെറ്റ്!! കാണാം വീഡിയോ

ഇംഗ്ലണ്ട് എതിരായ അഞ്ചാമത്തെ ടി :20യിലും ബാറ്റ് കൊണ്ടും ഒന്നും ചെയ്യാനാകാതെ മലയാളി താരം സഞ്ജു സാംസൺ. ഒരിക്കൽ കൂടി സഞ്ജു സാംസൺ ഇംഗ്ലണ്ട് ടീമിന്റെ ഷോർട് ബോൾ കെണിയിൽ വീണു വിക്കെറ്റ് നഷ്ടമാക്കി.മാർക്ക് വുഡ് ഓവറിൽ ഷോർട് ബോളിലാണ് സഞ്ജു സാംസൺ ആർച്ചർക്ക് ക്യാച്ചു നൽകി മടങ്ങിയത്.

ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഒന്നാമത്തെ ഓവറിൽ സഞ്ജു സാംസൺ സമ്മാനിച്ചത് മനോഹര തുടക്കമാണ്. ആർച്ചർ എറിഞ്ഞ ഇന്നിങ്സിലെ ഫസ്റ്റ് ബോൾ തന്നെ സിക്സ് അടിച്ചു തുടങ്ങിയ സഞ്ജു സാംസൺ ആ ഓവറിൽ രണ്ടു സിക്സും ഒരു ഫോറും അടക്കം 16 റൺസ് നേടി എല്ലാവരെയും ഞെട്ടിച്ചു

എന്നാൽ അടുത്ത ഓവറിൽ മാർക്ക് വുഡ് ബൗൺസറിലും സമാനമായ ഒരു സിക്സ് വേണ്ടി ശ്രമിച്ച സഞ്ജുവിന് പക്ഷെ പിഴച്ചു. ഇത്തവണ ആർച്ചർ കൈകളിൽ കുരുങ്ങി സഞ്ജു മടങ്ങി. 16 റൺസ് മാത്രം നേടിയ സഞ്ജു ഈ ടി :20 പരമ്പരയിലെ 5 കളികളിലും ഷോർട്ട് ബോളിലാണ് പുറത്തായത്.

Sanju V Samson