ഇംഗ്ലണ്ട് എതിരായ ടി :20 പരമ്പരയിൽ ബാറ്റിംഗ് മോശം ഫോം തുടർന്ന് സഞ്ജു വി സാംസൺ. മൂന്നാമത്തെ ടി :20യിൽ കൂടി സഞ്ജു സാംസൺ ഇംഗ്ലണ്ട് സ്റ്റാർ ഫാസ്റ്റ് ബൗളർ ആർച്ചർ ഷോർട് ബോൾ കെണിയിൽ വീണു. തുടർച്ചയായ മൂന്നാമത്തെ തവണയാണ് സഞ്ജു സാംസൺ ആർച്ചർ ബോളിൽ ഈ ടി :20 പരമ്പരയിൽ വിക്കെറ്റ് നഷ്ടമാക്കി മടങ്ങുന്നത്.
ഇംഗ്ലണ്ട് ഉയർത്തിയ 172 റൺസ് മറുപടിയായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായ് ഒരറ്റത്ത് അഭിഷേക് ശർമ്മ മനോഹര തുടക്കം നൽകി എങ്കിലും ആർച്ചർ തീയുണ്ട ബോളുകളെ നേരിടാൻ വിഷമിക്കുന്ന സഞ്ജുവിനെയാണ് കാണാൻ കഴിഞ്ഞത്. സഞ്ജു സാംസൺ ഇന്ത്യൻ ഇന്നിങ്സിലെ മൂന്നാമത്തെ ഓവറിൽ ആർച്ചർ ഷോർട് ബോൾ ഉയർത്തി അടിക്കാൻ സഞ്ജു ശ്രമിച്ചെങ്കിലും പാളി
സഞ്ജു ഷോട്ട് ആദിൽ റഷീദ് കൈകളിൽ ഒതുങ്ങി. തന്റെ വിക്കെറ്റ് നഷ്ടമായ നിരാശ മലയാളി പയ്യൻ സഞ്ജുവിൽ കാണാനായി. ബാറ്റ് പാഡിൽ അടിച്ചു ദേഷ്യം മൊത്തം കാണിച്ചാണ് സഞ്ജു സാംസൺ മടങ്ങിയത്.
SANJU SAMSON VS JOFRA ARCHER
– Jofra Dismissed Sanju in First T20.
– Jofra Dismissed Sanju in Second T20.
– Jofra Dismissed Sanju in Third T20