സഞ്ജു ഇന്നും 🥲ഷോർട് ബോൾ കുഴിയിൽ വീണ്ടും വീണു.. ഞെട്ടലിൽ മലയാളികൾ

മലയാളി ക്രിക്കറ്റ്‌ ഫാൻസിനും സഞ്ജു ആരാധകർക്കും  ഒരിക്കൽ കൂടി വമ്പൻ നിരാശ.ഇന്ത്യ : ഇംഗ്ലണ്ട് നാലാം ടി :20യിൽ ഒരിക്കൽ കൂടി നിരാശജനകമായ തുടക്കം ഇന്ത്യക്ക് സമ്മാനിച്ചു മടങ്ങി സഞ്ജു സാംസൺ ഒരു റൺസിൽ പുറത്ത്.

നാലാം ടി :20യിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ബട്ട്ലർ ബൌളിംഗ് സെലക്ട്‌ ചെയ്തപ്പോൾ ഇന്ത്യക്ക് രണ്ടാമത്തെ ഓവറിലെ ആദ്യത്തെ ബോളിൽ തന്നെ ഒന്നാം വിക്കെറ്റ് നഷ്ടമായി. സഞ്ജു സാംസൺ ഷോർട് ബോളിൽ ഒരിക്കൽ കൂടി ഇംഗ്ലണ്ട് ടീമിന് ക്യാച് നൽകി മടങ്ങി.

ഈ പരമ്പരയിൽ നാലാം തവണയാണ് സഞ്ജു സാംസൺ ഷോർട്ട് ബോളിൽ പുറത്താകുന്നത്. അവസാന മൂന്ന് ടി :20യിലും ഒരൊറ്റ അക്ക സ്കോറിലാണ് സഞ്ജു പുറത്തായത്. ഷകീബ് മഹമൂദ് ഷോർട് ബോൾ അതിർത്തി പറത്താനുള്ള സഞ്ജു ശ്രമം പാളി. ബൗണ്ടറി ലൈനിൽ ഈസി ക്യാച് നൽകി ഒരു റൺസ് മാത്രം സഞ്ജു മടങ്ങി.

സഞ്ജു സാംസൺ വിക്കെറ്റ് ഇന്ത്യൻ ഡ്രസ്സിങ് റൂമിൽ അടക്കം സമ്മാനിച്ചത് വൻ വേദന. ഇന്ത്യൻ കോച്ചിന് അടക്കം ഒരിക്കൽ കൂടിയുള്ള സഞ്ജു സാംസൺ ഈ ഷോർട് ബോൾ വിക്കെറ്റ് നഷ്ടം നിരാശയാണ് സമ്മാനിച്ചത്. കാണാം വീഡിയോ

Sanju V Samson