വീട്ടാവശ്യങ്ങൾക്കുള്ള പച്ചമുളക് വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുമെങ്കിൽ അത് വളരെ നല്ല കാര്യമാണ്. കാരണം കടകളിൽ നിന്നും ലഭിക്കുന്ന പച്ചമുളകുകളിൽ പല രീതിയിലുള്ള വിഷാംശങ്ങളും അടിക്കാനുള്ള സാധ്യത കൂടുതലാണ്. അത്തരം സാഹചര്യങ്ങളിൽ ചില വളപ്രയോഗത്തിലൂടെ മുളകു ചെടി നല്ല രീതിയിൽ വളർത്തിയെടുക്കാനായി സാധിക്കും. അതിനാവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
ഉണങ്ങി തുടങ്ങിയ മുളകുചെടി നല്ല രീതിയിൽ കായ്ക്കാനായി അത്യാവശ്യം പരിചരണം നൽകേണ്ടതുണ്ട്. അതിനായി ആദ്യം തന്നെ ചെടിയുടെ ചുവട്ടിലെ മണ്ണ് നല്ലതുപോലെ ഇളക്കി മാറ്റിയിടുക. ശേഷം ചെടിയുടെ വേരിന്റെ ഭാഗങ്ങളിലായി ന്യൂസ് പേപ്പർ ചെറിയ കഷണങ്ങളായി ഇടുക. അതിന്റെ മുകളിലേക്ക് ചകിരിയും ചാണകവുമെല്ലാം ചേർത്ത് ഉണ്ടാക്കിയ പോട്ടിംഗ് മിക്സ് ഇട്ടുകൊടുക്കുക. ഇത് മണ്ണിൽ നല്ലതുപോലെ മിക്സ് ചെയ്ത് ശേഷം ഒരു വളക്കൂട്ട് കൂടി പ്രയോഗിക്കണം.
അതിനായി മത്തി കഷായം തയ്യാറാക്കിയതിൽ നിന്നും ഒരു ടീസ്പൂൺ എടുത്ത് ഒരു കപ്പ് വെള്ളത്തിൽ കലക്കി ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. ചെടിക്ക് നല്ല രീതിയിൽ വളർച്ച ലഭിക്കാനായി ഉണക്ക ഇലകൾ ഉപയോഗിച്ച് പൊതുകൂടി ഇട്ടു കൊടുക്കണം. ചെടികളുടെ ഇലകളിലും പൂക്കളിലും ഉണ്ടാകുന്ന പ്രാണി ശല്യവും മറ്റും ഇല്ലാതാക്കാനായി മറ്റൊരു വളപ്രയോഗം കൂടി നടത്തി നോക്കാവുന്നതാണ്. അതിനായി ഒരു കുപ്പിയിൽ ഒരു ലിറ്റർ അളവിൽ വെള്ളം എടുക്കുക.
അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ എപ്സം സാൾട്ട് കൂടി ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു വെള്ളം ചെടികൾക്ക് മുകളിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ പ്രാണി ശല്യം ഇല്ലാതാക്കാനും ചെടികൾ നല്ല രീതിയിൽ വളരാനും, പൂക്കൾക്ക് നിറം ലഭിക്കാനും വഴിയൊരുക്കുന്നു. ഈയൊരു രീതിയിൽ പരിചരണം നൽകുകയാണെങ്കിൽ എത്ര ഉണങ്ങി തുടങ്ങിയ മുളക് ചെടിയും നല്ല രീതിയിൽ പൂത്ത് കായ്കൾ തരുന്നതാണ്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്.