വീട്ടിലെ ഇളകി തുടങ്ങിയ നോൺസ്റ്റിക്ക് പാത്രങ്ങൾ ഉണ്ടോ!? ഇതൊന്ന് തൊട്ടാൽ മാത്രം മതി.. ഒറ്റ മിനിറ്റിൽ സ്റ്റീൽ പാത്രങ്ങൾ പോലെ വെട്ടിത്തിളങ്ങും!!ഇങ്ങനെ ട്രൈ ചെയ്തുനോക്കിക്കെ

അടുക്കളയിലെ പണികൾ എളുപ്പത്തിൽ തീർക്കാനായി ഇന്ന് മിക്ക ആളുകളും തിരഞ്ഞെടുക്കുന്നത് നോൺസ്റ്റിക് പാത്രങ്ങളാണ്. കാഴ്ചയിൽ ഭംഗിയും, പണി എളുപ്പത്തിൽ ആക്കി തരികയും ചെയ്യുന്ന നോൺസ്റ്റിക് പാത്രങ്ങളുടെ കോട്ടിംഗ് ഇളകി തുടങ്ങിയാൽ അവ ഉപയോഗിക്കാതിരിക്കുക എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതല്ലെങ്കിൽ കോട്ടിംഗ് ഇളകി തുടങ്ങിയ പാത്രത്തെ പൂർണ്ണമായും വൃത്തിയാക്കി എടുത്ത ശേഷം ഉപയോഗിക്കാവുന്നതാണ്.

കോട്ടിംഗ് ഇളകിയ പാത്രങ്ങൾ എങ്ങിനെ വൃത്തിയാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. കോട്ടിംഗ് ഇളകി തുടങ്ങിയ പാത്രങ്ങൾ വൃത്തിയാക്കി എടുക്കാനായി ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് ബേക്കിംഗ് സോഡാ. അതിനായി കടകളിൽ നിന്നും പുതിയ ബേക്കിംഗ് സോഡ വാങ്ങി ഉപയോഗിക്കേണ്ട ആവശ്യമൊന്നും വരുന്നില്ല. മറിച്ച് ഡേറ്റ് തീർന്ന് കിടക്കുന്ന ബേക്കിംഗ് സോഡ വീട്ടിൽ ഉണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താം. അതോടൊപ്പം തന്നെ ആവശ്യമുള്ള മറ്റൊരു സാധനമാണ് സോപ്പ് ലിക്വിഡ്.

അതല്ലെങ്കിൽ അടുക്കളയിൽ പാത്രം കഴുകാനായി ഉപയോഗിക്കുന്ന ഏത് ലിക്വിഡ് വേണമെങ്കിലും ഇതിനായി ഉപയോഗപ്പെടുത്താം. ആദ്യം തന്നെ പാത്രമെടുത്ത് അതിലേക്ക് ബേക്കിംഗ് സോഡ വിതറി കൊടുക്കുക. ശേഷം സോപ്പ് ലിക്വിഡ് ഒന്നോ രണ്ടോ തുള്ളി കൂടി ഒറ്റിച്ചു കൊടുക്കുക. ആദ്യം ഒരു സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് ഈയൊരു കൂട്ട് പാത്രത്തിന്റെ എല്ലാ ഭാഗത്തേക്കും നല്ല രീതിയിൽ ഉരച്ച് സ്പ്രെഡ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ കോട്ടിങ് നല്ല രീതിയിൽ ഇളകി തുടങ്ങുന്നതാണ്.

ശേഷം സാൻഡ് പേപ്പർ ലഭിക്കുമെങ്കിൽ അത് ഉപയോഗിച്ച് ബാക്കി ഭാഗം കൂടി ഉരച്ചു കൊടുക്കാം. ഈയൊരു രീതിയിൽ ഉരച്ചു വച്ച് കുറച്ചുനേരം പാത്രം റസ്റ്റ് ചെയ്യാനായി വയ്ക്കാം. ശേഷം കഴുകി കളയുകയാണെങ്കിൽ പാത്രത്തിലെ കോട്ടിംഗ് പൂർണമായും ഇളകി പോകുന്നതാണ്. അതിനുശേഷം ഉപയോഗിക്കുകയാണെങ്കിൽ ഇത്തരം പാത്രങ്ങൾ ഉപയോഗിക്കാൻ യാതൊരു പേടിയും വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Nonstick Pan Reuse Super Trick