നമുക്കെല്ലാവർക്കും സുപരിചിതമായ ഒരു ഔഷധം ആണ് ആരിവേപ്പില. ഈ ആരിവേപ്പിലക്കു ഗുണങ്ങൾ അനവധിയാണ്. ആര്യവേപ്പില ഇട്ടു തിളപ്പിച്ച വെള്ളം ഒരു മാസം കുടിച്ചു നോക്കൂ. വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണല്ലോ. ഭക്ഷണം പോലെ തന്നെ ശരീരത്തിലെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു.
വെള്ളം കുടിക്കുന്നത് ശരീരത്തിലെ രക്തപ്രവാഹം വർദ്ധിക്കാൻ സഹായിക്കുന്നു. വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇങ്ങനെ വെള്ളം തിളപ്പിച്ച് കുടിക്കുമ്പോൾ ശരീരത്തിനകത്തെ രോഗാണുക്കൾ നശിക്കുകയും ചെയ്യുന്നു. മാത്രമല്ല വെള്ളത്തിലൂടെ പകരാൻ സാധ്യത ഉള്ള രോഗങ്ങളെ തടയുകയും ചെയ്യുന്നു. വെള്ളം തിളപ്പിക്കുമ്പോൾ നാമതിൽ സാധാരണ ഇലകൾ ചേർക്കാറുണ്ട്. തുളസിയില ഇഞ്ചി കറിവേപ്പില അങ്ങനെ പല ഇലകളും ചേർക്കാറുണ്ട്. അതുപോലെ തന്നെ പതിമുഖം, ജാതിക്ക ഇട്ട് തിളപ്പിച്ച വെള്ളം ഇങ്ങനെ ഒരു നീണ്ട നിര തന്നെ പോകുന്നുണ്ട്.
ഇവ സ്വാദ് മാത്രമല്ല പല തരത്തിലുള്ള ആരോഗ്യഗുണങ്ങളും നൽകുന്നു. ഇവയ്ക്ക് പകരം ആര്യവേപ്പില ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചു നോക്കൂ അത്ര എളുപ്പമായിരിക്കില്ല. കാരണം ആര്യവേപ്പിലക്ക് നല്ല കയ്പ്പാണ്. ആര്യവേപ്പില എടുത്തു വെള്ളത്തിലിട്ടു തിളപ്പിക്കുക. ശേഷം വെള്ളം അരിച്ചെടുത്ത് കുടിക്കുക. ചെറു ചൂടോടുകൂടി കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. പ്രമേഹം വരാതിരിക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്.
ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ ഇൻസുലിൻ പ്രവർത്തനം ശരിയായി നടക്കാൻ സഹായിക്കുന്നു. കൂടാതെ വയറുകളുടെ ആരോഗ്യത്തിന് മികച്ച ഒരു ഔഷധമാണ് ആര്യവേപ്പില. മലബന്ധം പോലുള്ള അസുഖങ്ങൾ നിയന്ത്രിക്കുവാൻ ആര്യവേപ്പിലക്കു സാധിക്കും. ധാരാളം ഔഷധഗുണ ങ്ങളുള്ള ആര്യവേപ്പിലയുടെ മറ്റ് ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ വീഡിയോ കണ്ടു മനസ്സിലാക്കാം.