ഓട്സ് എടുക്കൂ , ഹെൽത്തി ആയ ഓട്സ് ഇഡ്ഡലി തയ്യാറാക്കിയാലോ

  • ഓട്സ് – 1 കപ്പ്
  • റവ – 1 / 2 കപ്പ്
  • ബേക്കിംഗ് സോഡാ – 1 നുള്ള്
  • കാരറ്റ് – 1
  • പച്ചമുളക്, ഇഞ്ചി – ചെറുതായി അരിഞ്ഞത്
  • മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
  • ഗ്രീൻ പീസ് – ആവശ്യത്തിന്
  • വെള്ളം – 1 കപ്പ്
  • തൈര് – 1/ 2 കപ്പ്
  • കടുക്
  • എണ്ണ
  • ഉപ്പ് – ആവശ്യത്തിന്
  • കറിവേപ്പില

ആദ്യം ഓട്സ് ഒന്ന് വറുത്തെടുത്ത് പൊടിച്ച് മാറ്റിവെക്കുക. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് കാരറ്റ്, ഗ്രീൻ പീസ്, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് മേൽ പറഞ്ഞ അളവ് പ്രകാരം മഞ്ഞൾപൊടി ചേർത്ത് വഴറ്റുക. കറി വേപ്പില ചേർക്കുക. ഇതിലേക്ക് ഇനി റവ ചേർത്ത് ഒന്ന് ചൂടാക്കുക.

ശേഷം പൊടിച്ച വെച്ച ഓട്സ് കൂടി ചേർത്ത് വഴറ്റുക. ഇനി ഇതിലേക്ക് തൈര്, ഉപ്പ്, വെള്ളം ചേർത്ത് നന്നായി ഇളക്കുക. അവസാനം ഇതിലേക്ക് ഒരു നുള്ളു സോഡാ പൊടി ചേർക്കുക. ഇഡലി തട്ടിൽ ഈ കൂട്ട് ഒഴിച്ച് ആവി കയറ്റുക. ഓട്സ് ഇഡ്ഡലി തയ്യാർ.

  • Use rolled oats: Use rolled oats for the best results.
  • Adjust the amount of water: Adjust the amount of water according to the desired consistency.
  • Add other ingredients: You can add other ingredients like vegetables, nuts, or seeds to the mixture for added flavor and nutrition
Oats Idili Recipe