ധാരാളം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കൂവ. അതുകൊണ്ടുതന്നെ പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ കൂവ കൃഷി ചെയ്യുന്ന രീതി ഉണ്ടായിരുന്നു. കൃത്യമായ പരിചരണം നൽകുകയാണെങ്കിൽ നല്ല രീതിയിൽ വിളവെടുപ്പ് ലഭിക്കുന്ന ഒരു സസ്യമാണ് കൂവ. അത് ഉപയോഗിച്ച് പൊടിയും, കൂവ ഉപയോഗിച്ചുള്ള മറ്റു പല വിഭവങ്ങളും തയ്യാറാക്കി ഉപയോഗിക്കാറുണ്ട്.
എന്നാൽ നല്ല രീതിയിൽ കൂവ വിളവ് ലഭിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. കൂവ കൃഷി ചെയ്യുമ്പോൾ മണ്ണ് നല്ലതുപോലെ ഇളക്കി മറിച്ചാണ് കിഴങ്ങ് നട്ടു കൊടുക്കേണ്ടത്. തണുപ്പുകാലത്തേക്ക് വിളവ് ലഭിക്കുന്ന രീതിയിലാണ് കൂവയുടെ കൃഷി രീതി. പ്രത്യേകിച്ച് തിരുവാതിര സമയത്താണ് കൂവ ഉപയോഗിച്ചുള്ള പായസവും മറ്റും കൂടുതലായും തയ്യാറാക്കി ഉപയോഗിക്കാറുള്ളത്.
നല്ല രീതിയിൽ വെളിച്ചവും വെള്ളവും തുടക്കത്തിൽ നൽകിയാൽ മാത്രമേ ചെടിക്ക് വളർച്ച ലഭിക്കുകയുള്ളൂ. മൂന്നുമാസത്തിൽ ഒരു തവണയെങ്കിലും ചെടിക്ക് ചാണകപ്പൊടിയോ അതുപോലുള്ള മറ്റു വളങ്ങളോ നൽകേണ്ടത് അത്യാവശ്യമാണ്. അതല്ല ചാണകപ്പൊടി അല്ലെങ്കിൽ വള പൊടി പോലുള്ള വളങ്ങൾ ഇട്ടുകൊടുക്കാൻ സാധിക്കുന്നില്ല എങ്കിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്ന വളക്കൂട്ട് ചെടിക്ക് നൽകാവുന്നതാണ്.
അതിനായി അടുക്കളയിൽ നിന്നും ലഭിക്കുന്ന പച്ചക്കറി,പഴങ്ങളുടെ വേസ്റ്റ്, മുട്ടത്തോട്,ഉള്ളിയുടെ തൊലി എന്നിവയെല്ലാം ഉപയോഗപ്പെടുത്താവുന്നതാണ്. ഇവയെല്ലാം വെള്ളത്തിൽ ഇട്ടുവച്ച് കുറഞ്ഞത് നാലു മുതൽ അഞ്ചു ദിവസം വരെ റസ്റ്റ് ചെയ്യാനായി വെക്കണം. എല്ലാ ചേരുവകളും നല്ല രീതിയിൽ വെള്ളത്തിൽ കിടന്ന് പുളിച്ച് വന്നുകഴിഞ്ഞാൽ വെള്ളം ഉപയോഗിച്ച് ഡയല്യൂട്ട് ചെയ്ത് ചെടിക്ക് ചുവട്ടിലായി ഒഴിച്ചു കൊടുക്കാം. ഈയൊരു വളക്കൂട്ട് കൂവയ്ക്ക് മാത്രമല്ല മറ്റ് കിഴങ്ങ് വർഗ്ഗങ്ങൾ കൃഷി ചെയ്യുമ്പോഴും ഉപയോഗപ്പെടുത്താവുന്ന ഒരു മികച്ച വളക്കൂട്ടാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.