ജമ്മു കാശ്മീരിനെതിരെയുള്ള രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ഒരു റൺസിനെ നിർണായക ലീഡുമായി കേരളം. കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് 281 റൺസിന് അവസാനിച്ചു. സൽമാൻ നിസാറിന്റെ അപരാജിത സെഞ്ചുറിയാണ് കേരളത്തിന് ലീഡ് നേടിക്കൊടുത്തത്. 172 പന്തിൽ നിന്നും 112 റൺസുമായി സൽമാൻ പുറത്താവാതെ നിന്നു
200/9 എന്ന നിലയിൽ ഇന്ന് കളി ആരംഭിച്ച കേരളത്തിനായി സൽമാൻ അവസാന വിക്കറ്റിൽ ബേസിൽ തമ്പിയെ കൂട്ട് പിടിച്ച് ഒരു ഗംഭീരം പാർട്ണർഷിപ്പ് ഉണ്ടാക്കി ലീഡ് നേടി കൊടുത്തു. ബേസിൽ തമ്പി 15 റൺസ് നേടി. ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയതോടെ മത്സരം സമനിലയില്‍ അവസാനിച്ചാലും കേരളത്തിന് സെമി ഫൈനലില്‍ കടക്കാന്‍ സാധിക്കും. ജമ്മു സെമി കളിക്കണമെങ്കില്‍ ഇനി കേരളത്തെ തോല്‍പ്പിക്കേണ്ടത് അനിവാര്യമാണ്
ആദ്യ ഇന്നിങ്സിൽ ജമ്മു കാശ്മീനെ 280 റൺസിന് കേരളം പുറത്താക്കിയിരുന്നു. കേരളത്തിനായി എം.ഡി നിധീഷ് 27 ഓവറില്‍ 75 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തി. ആദിത്യ രണ്ട് വിക്കറ്റെടുത്തു. എന്‍. ബേസിലും ബേസില്‍ തമ്പിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിംഗ്സ് കളിക്കാനിറങ്ങിയ കേരളത്തിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഒരു റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ രണ്ട് പേരെ നഷ്ടമായി. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ രോഹന്‍ കുന്നുമ്മല്‍ പുറത്തായപ്പോള്‍ ആ ഓവറിലെ അവസാന പന്തില്‍ ഷോണ്‍ റോജറും ക്രീസ് വിട്ടു.
പിന്നാലെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ കൂടി ബൗള്‍ഡാക്കി അക്വിബ് നബി കേരളത്തെ 11-3 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ചയിലാക്കുകയായിരുന്നു. പിന്നാലെ ജലജ് സക്സേന (67) അക്ഷയ് ചന്ദ്രന്‍ (29) സഖ്യം കൂട്ടിചേര്‍ത്ത 94 റണ്‍സാണ് കേരളത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഏഴിന് 137 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ നിധീഷ് – സല്‍മാന്‍ സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്ത് രക്ഷപ്പെടുത്തുകയായിരുന്നു.