ഐഎസ്‌എല്ലിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെയുള്ള എവേ മത്സരത്തിൽ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ 3 ഗോളുകളുടെ ജയമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.ജീസസ് ജിമെനസ്,കൊറൗ സിംഗ് ,ക്വാമെ പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. 19 മത്സരങ്ങളിൽ നിന്നും 24 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്
ചെന്നൈയിൽ നടന്ന ഐഎസ്‌എല്ലിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ജീസസ് ജിമെനസ് ലീഡ് നൽകി . മത്സരത്തിന്റെ മൂന്നാം മിനുട്ടിലാണ് ഗോൾ പിറന്നത്.35 ആം മിനുട്ടിൽ ചെന്നൈയിൻ എഫ്‌സി പത്തു പേരായി ചുരുങ്ങി, മിലോസ് ഡ്രിൻസിച്ചിനെ ഫൗൾ ചെയ്തതിന് സ്ട്രൈക്കർ വിൽമർ ജോർദാനെതിരെ അക്രമാസക്തമായ പെരുമാറ്റത്തിന് നേരിട്ടുള്ള ചുവപ്പ് കാർഡ് ലഭിച്ചു. ഇഞ്ചുറി ടൈമിൽ ബ്ലാസ്റ്റേഴ്‌സ് ലീഡുയർത്തി, കൗമാരക്കാരനായ കൊറൗ സിംഗ് ആണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്.ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്.
18 വയസ്സുള്ളപ്പോൾ, ഐഎസ്‌എല്ലിൽ ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് കൊറൗ. 2018 ൽ ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടുമ്പോൾ 19 വയസ്സുള്ളപ്പോൾ ദീപേന്ദ്ര നേഗിയുടെ റെക്കോർഡ് അദ്ദേഹം മറികടന്നു.രണ്ടാം പകുതി മികച്ച രീതിയിൽ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് തുടക്കകത്തിൽ തന്നെ മൂന്നാം ഗോൾ നേടി.
അഡ്രിയാൻ ലൂണയുടെ പാസിൽ നിന്നും ക്വാമെ പെപ്രയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത്. ചുവപ്പ് കാർഡിന്റെ ആനുകൂല്യം പരമാവധി മുതലെടുത്ത ബ്ലാസ്റ്റേഴ്‌സ് ആക്രണമണം തുടർന്ന് കൊണ്ടിരുന്നു.ഇഞ്ചുറി ടൈമിൽ വിൻസി ബാരെറ്റോ ചെന്നയിന്റെ ആശ്വാസ ഗോൾ നേടിഎന്നാൽ അവസാനം 90മിനുട്ട് ശേഷം ഇഞ്ചുറി ടൈമിൽ ചെന്നൈ ഒരു ഗോൾ വഴങ്ങിയത് ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് അടക്കം വേദന സമ്മാനിച്ചു.