വീട്ടാവശ്യങ്ങൾക്കുള്ള കപ്പ വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ കപ്പ കൃഷി ചെയ്യുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് എലി പോലുള്ള ജീവികളുടെ ശല്യവും, സ്ഥല പരിമിതിയും ആയിരിക്കും. അത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കി കൊണ്ട് വീട്ടാവശ്യങ്ങൾക്കുള്ള കപ്പ എങ്ങനെ വളരെ എളുപ്പത്തിൽ നട്ടുപിടിപ്പിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ കപ്പ കൃഷി ചെയ്യാനായി ആവശ്യമായിട്ടുള്ളത് പഴയ ഓട് വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗിക്കുക എന്നതാണ്. ഒരു തണ്ട് നടാനായി നാലു മുതൽ 5 ഓട് വരെയാണ് ആവശ്യമായിട്ടുള്ളത്. ആദ്യം തന്നെ ഓടുകളെ തമ്മിൽ പരസ്പരം കണക്ട് ചെയ്ത് പുറമേ ഒരു പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കെട്ടിക്കൊടുക്കുക. പ്ലാസ്റ്റികിന് പകരമായി ബലമുള്ള ഏത് നാരു വേണമെങ്കിലും ഈ ഒരു രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ്.
അടുത്തതായി ഓടിനകത്ത് പോട്ടിങ് മിക്സ് നിറച്ചു കൊടുക്കണം. കപ്പ പെട്ടെന്ന് പിടിച്ചു കിട്ടാനായി ആദ്യത്തെ ലയർ കരിയില ഇട്ടു കൊടുക്കാം. അതിനു മുകളിലായി ഒരു ലയർ ജൈവ കമ്പോസ്റ്റ് ചേർത്ത് ഉണ്ടാക്കിയ പോട്ടിങ് മിക്സ് നിറച്ചു കൊടുക്കണം. വീണ്ടും കരിയില, പോട്ടിങ് മിക്സ് എന്നീ രീതിയിൽ ഓടിന്റെ മുക്കാൽ ഭാഗത്തോളം നിറച്ചു കൊടുക്കുക. ആവശ്യമെങ്കിൽ കുറച്ച് ചാരം കൂടി ഈയൊരു സമയത്ത് മണ്ണിനോടൊപ്പം ചേർത്തു കൊടുക്കാവുന്നതാണ്.
അതിന് മുകളിലായി അല്പം വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം നന്നായി മൂത്ത തണ്ട് നോക്കി വേണം നടാനായി തിരഞ്ഞെടുക്കാൻ. പോട്ടിങ് മിക്സിന്റെ നടു ഭാഗത്തായി തണ്ട് ഇറക്കിവെച്ച് അല്പം കൂടി വെള്ളം നനച്ചു കൊടുക്കാം. ഈയൊരു രീതിയിൽ കപ്പ വളരെ എളുപ്പത്തിൽ കൃഷി ചെയ്ത് എടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.