ഇംഗ്ലണ്ട് ചാരം.. ഇന്ത്യക്ക് 150 റൺസ് റെക്കോർഡ് ജയം!!പരമ്പര 4-1ഇന്ത്യക്ക്

ഇംഗ്ലണ്ട് എതിരായ അഞ്ചാം ടി :20യിലും ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും പൂർണ്ണ ആതിപത്യവുമായി ഇന്ത്യൻ ടീം. ഇംഗ്ലണ്ട് ടീമിനെ മുംബൈ ടി  :20യിൽ 150 റൺസ് തോൽവിയിലേക്ക് തള്ളിയിട്ട സൂര്യകുമാറും സംഘവും ടി :20 പരമ്പര 4-1ന് സ്വന്തമാക്കി.248 റൺസ് വിജയ ലക്‌ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 97 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.150 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി ഷമി മൂന്നും വരുൺ ,ദുബെ ,അഭിഷേക് എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി

മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ആദ്യ ഓവറിലെ ആദ്യ പന്തിൽ ജോഫ്രെ ആർച്ചറെ പൂൾ ഷോട്ടിലൂടെ സിക്സ് അടിച്ചു കൊണ്ടാണ് സഞ്ജു സാംസൺ ബാറ്റിംഗ് ആരംഭിച്ചത്. ആ ഓവറിലെ അഞ്ചാം പന്തിലും സിക്സ് നേടിയ സഞ്ജു അവസാന പന്തിൽ ബൗണ്ടറിയും നേടി തൻ ഫോമിലേക്ക് വരുന്നു എന്ന സൂചന നൽകി. എന്നാൽ രണ്ടാം ഓവറിലെ അവസാന പന്തിൽ കൂറ്റനാടിക്ക് ശ്രമിച്ച സഞ്ജുവിനെ മാർക്ക് വുഡ് പുറത്താക്കി.ഡീപ്പിൽ ആർച്ചറുടെ കൈകളിൽ ക്യാച്ച് ലഭിച്ചതോടെ സാംസൺ വീണ്ടും ഷോർട്ട് ബോളിന് ഇരയായി.

തന്റെ പങ്കാളി സഞ്ജു സാംസണെ രണ്ടാം ഓവറിൽ നഷ്ടമായെങ്കിലും മൂന്നാം ഓവറിൽ ജോഫ്ര ആർച്ചറെ ഒരു ഫോറും രണ്ട് സിക്സറും പറത്തി.മാർക്ക് വുഡിനെയും ജാമി ഓവർട്ടണെയും ഇടം കയ്യൻ കടന്നാക്രമിച്ചു.ഓവർട്ടൻ എറിഞ്ഞ അഞ്ചാം ഓവറിൽ തുടർച്ചയായി രണ്ട് സിക്സറുകൾ പറത്തി അദ്ദേഹം അർദ്ധ സെഞ്ച്വറി തികച്ചു.തിലക് വർമ്മയ്‌ക്കൊപ്പം 6 ഓവറിനുള്ളിൽ 100 കൂട്ടിച്ചേർത്തു. ഒന്പതാം ഓവറിൽ സ്കോർ 136 ആയപ്പോൾ 15 പന്തിൽ നിന്നും 24 റൺസ് നേടിയ തിലക് വർമയെ ഇന്ത്യക്ക് നഷ്ടമായി.

അഭിഷേക് ശര്‍മയുടെ അതിവേഗ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്. 54 പന്തില്‍ 135 റണ്‍സ് നേടിയ അഭിഷേക്, ടി20-യില്‍ ഇന്ത്യക്കാരന്റെ വേഗമേറിയ രണ്ടാം സെഞ്ചുറിയെന്ന റെക്കോര്‍ഡും സ്വന്തമാക്കി.ഇന്ത്യന്‍ നിരയില്‍ ശിവം ദുബെ (13 പന്തില്‍ 30), തിലക് വര്‍മ (15 പന്തില്‍ 24), സഞ്ജു സാംസണ്‍ (ഏഴ് പന്തില്‍ 16), അക്‌സര്‍ പട്ടേല്‍ (11 പന്തില്‍ 15) എന്നിവരാണ് രണ്ടക്കം കടന്നത്

Ind- Eng