ക്രിക്കറ്റ് ഫാൻസ് എല്ലാം ആവേശപൂർവ്വം കാത്തിരിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ടി :20 ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് ഒന്നാം ടി :20യോടെ തുടക്കം. 5 മത്സരങ്ങൾ അടങ്ങുന്നതാണ് ടി :20 പരമ്പര. കൊൽക്കത്തയിൽ നടക്കുന്ന ഒന്നാം ടി :20യിൽ ശ്രദ്ധകേന്ദ്രം മലയാളി താരം സഞ്ജുവും 14 മാസങ്ങൾ ശേഷം ടീമിലേക്ക് എത്തുന്ന മുഹമ്മദ് ഷമിയുമാണ്.
സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഓപ്പണർ റോളിൽ തുടരുമ്പോൾ ആരൊക്കെ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ എത്തുമെന്നതാണ് സസ്പെൻസ്. അതേസമയം ബട്ട്ലർ ക്യാപ്റ്റൻസിയിൽ ശക്തമായ ടീമുമായി തന്നെയാണ് ഇംഗ്ലണ്ട് എത്തുന്നത്.
അതേസമയം ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്ക് ആരംഭിക്കുന്ന ടി :20 മത്സരം സ്റ്റാർ സ്പോർട്സ് ചാനലിൽ കാണാനാകും. കൂടാതെ ഡിസ്നി – ഹോട്സ്റ്റാറിലും ലൈവ് ടെലികാസ്റ്റ് ലഭ്യമാണ്.
ഇന്ത്യൻ സ്ക്വാഡ് :Suryakumar Yadav (C), Sanju Samson (wk), Abhishek Sharma, Tilak Varma, Hardik Pandya, Rinku Singh, Nitish Kumar Reddy, Axar Patel (vc), Harshit Rana, Arshdeep Singh, Mohammed Shami, Varun Chakravarthy, Ravi Bishnoi, Washington Sundar, Dhruv Jurel (wk)
ഇംഗ്ലണ്ട് സ്ക്വാഡ് :Jos Buttler (c), Rehan Ahmed, Jofra Archer, Gus Atkinson, Jacob Bethell, Harry Brook, Brydon Carse, Ben Duckett, Jamie Overton, Jamie Smith, Liam Livingstone, Adil Rashid, Saqib Mahmood, Phil Salt, Mark Wood