ഇതാണ് ഹോട്ടലിലെ നല്ല കുറുകിയ മീൻ കറിയുടെ രുചി രഹസ്യം! ഈ ട്രിക്ക് ചെയ്താൽ മീൻ ചാറിന് ഇരട്ടി രുചിയാവും!!ഇങ്ങനെ ഉണ്ടാക്കിനോക്കൂ

ഇതാണ് മക്കളെ ഹോട്ടലിലെ നല്ല കുറുകിയ മീൻ കറിയുടെ രഹസ്യം! ഈ ട്രിക്ക് ഇതുവരെ അറിയാതെ പോയല്ലോ നിങ്ങൾ. നല്ല കുറുകിയ ചാറുള്ള കിടിലൻ മീൻകറി വീട്ടിൽ ഉണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി; കറിച്ചട്ടി ഠപ്പേന്ന് കാലിയാകും. ഹോട്ടലിലെ നല്ല കുറുകിയ ചാറുള്ള മീൻകറി കഴിച്ചിട്ടില്ലേ? എന്നാൽ ഒരു കിടിലൻ ഹോട്ടൽസ്റ്റൈൽ മീൻകറി നമ്മുടെ വീട്ടിൽ ഉണ്ടാക്കിയെടുത്താലോ.?

  • Fish – 500 gm Coconut oil – 3 Tbsp  Tomato ( M ) – 2 Nos  Onion (M) – 1Nos Shallots – 15 Nos  Ginger – [ M – PC ] Garlic – 5 cloves  Green chilli – 3 Nos  Water -1/4 +1/4 Salt  Fenugreek – 1 pinch Fennel seeds – 2 pinch  Red chilli powder – 1 Tbsp  Kashmiri chilli powder – 1 Tbsp  Turmeric powder – 1/4 tsp  Coriander powder – 1/2 tsp  Curry leaves- 2 sprigs Coriander leaves – 1 sprigs

അതിനായി അരകപ്പ് വെള്ളത്തിൽ നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളി ഇടുക. ഒരു സ്പൂൺ കൊണ്ടോ കൈ കൊണ്ടോ ഇത് നന്നായി വെള്ളത്തിൽ ചാലിക്കുക. ഇനി ഇത് മാറ്റിവെച്ച് ഒരു പാൻ അടുപ്പത്തു വെക്കുക. അതിലേക്ക് 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് 1 ഉള്ളി അരിഞ്ഞത്, കുറച്ച് ഉപ്പ് എന്നിവ ചേർക്കുക. ഒന്നിളക്കിയ ശേഷം 15 ചെറിയുള്ളി അരിഞ്ഞതിൽ കുറച്ച് മാറ്റിവെച്ച് ബാക്കി ചേർക്കുക. ഉള്ളി ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയുടെ പേസ്റ്റ് ചേർക്കണം. പകുതി പേസ്റ്റാണ് ഇപ്പോൾ ചേർക്കേണ്ടത്.

ഒന്നിളക്കിയ ശേഷം 2 തക്കാളിയരിഞ്ഞത് ചേർക്കുക. കാൽകപ്പ് വെള്ളവും ചേർത്തശേഷം 4-5 മിനിറ്റ് മീഡിയം ഫ്‌ളൈമിൽ അടച്ചുവെച്ച് വേവിക്കുക. ഒഴിച്ച വെള്ളമെല്ലാം നന്നായി വറ്റിവന്ന ശേഷം ഫ്ലയിം ഓഫ്‌ ചെയ്യുക. ഇതിനി പേസ്റ്റ് ആക്കണം. കാൽകപ്പ് വെള്ളവും കൂടെ ചേർത്ത് ഇത് അരച്ചെടുക്കുക. ഇനി ഒരു മൺചട്ടി അടുപ്പത്തു വെക്കുക.

അതിലേക്ക് ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. തീ കുറച്ചു വച്ചശേഷം ഒരു നുള്ള് ഉലുവയും പെരുംജീരകവും ചേർക്കുക. ഇനി ഇതിലേക്ക് മാറ്റിവെച്ച വെളുത്തുള്ളി പേസ്റ്റും ചെറിയുള്ളിയും ചേർത്ത് വഴറ്റുക. ഇതിലേക്കു ഓരോ ടേബിൾസ്പൂൺ മുളക്പൊടിയും കാശ്മീരി മുളക്പൊടിയും ചേർക്കുക. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ.

Restaurant Style Fish Mulakittath