തൈരും ഈ ചേരുവയും കൂടി മിക്സിയിൽ ഒന്ന് കറക്കിയെടുക്കൂ, വായിൽ കപ്പലോടും രുചിയിൽ സ്പെഷ്യൽ വിഭവം റെഡി

Ingredients

  • മോര്
  • പച്ചമുളക്
  • ഇഞ്ചി
  • വെളുത്തുള്ളി
  • മഞ്ഞൾപൊടി
  • ഉപ്പ്
  • എണ്ണ
  • കടുക്
  • ഉലുവ
  • ഉണക്കമുളക്
  • മുളകുപൊടി
  • ചെറിയ ഉള്ളി
  • കറിവേപ്പില

ആദ്യം മിക്സി ജാറിൽ ആവശ്യത്തിന് മോര് ഒഴിക്കുക. ശേഷം രണ്ട് പച്ചമുളകും കുറച്ച് ഇഞ്ചിയും രണ്ട് അല്ലി വെളുത്തുള്ളിയും ചേർക്കുക. കുറച്ച് മഞ്ഞൾ പൊടി ചേർക്കുക. എല്ലാം കൂടി ചേർത്ത്ൽ അരച്ചെടുത്തൽ മോരു കറിക്ക് നല്ല രുചിയാണ്. എന്നാൽ ആരും അങ്ങനെ ചെയ്യുന്നില്ല എന്നതാണ് സത്യം. അല്പം ഉപ്പ് ചേർത്ത് നന്നായി അരക്കുക. അരച്ചതിന് ശേഷം ആവശ്യമെങ്കിൽ വെള്ളം ചേർത്ത് വീണ്ടും ഒന്ന് കറക്കിയെടുക്കാം.

ഇനി നിങ്ങൾ കറി ഉണ്ടാക്കുന്ന പാനിൽ എണ്ണ ചൂടാക്കി കടുക്, ഉലുവ എന്നിവ ചേർക്കുക. അരിഞ്ഞ ഉണക്കമുളകും ഉള്ളിയും അരിഞ്ഞത് ചേർക്കുക. കറിവേപ്പില ചേർത്ത് ചെറുതീയിൽ മൂപ്പിക്കുക. ഇനി ഒരു സ്പൂൺ മുളകുപൊടി ചേർക്കുക. എല്ലാം നന്നായി മിക്സ് ചെയ്ത ശേഷം, നേരത്തെ അരച്ച് വെച്ച തൈര്ചേർക്കുക. ചെറിയ തീയിൽ നന്നായി ഇളക്കി കൊണ്ടിരിക്കുക. എളുപ്പത്തിലൊരു മോര് കറി തയ്യാർ.

Moru Curry Recipe