ചോറിനോടൊപ്പവും,കപ്പയോടൊപ്പവും രുചികരമായ മത്തി കറി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ അത്തരത്തിൽ രുചികരമായ മത്തിക്കറി ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ രുചികരമായ രീതിയിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന മത്തി ഉപയോഗിച്ചുള്ള ഒരു റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ മത്തിക്കറി തയ്യാറാക്കാനായി ആദ്യം തന്നെ കഴുകി വൃത്തിയാക്കിയ മത്തിയിൽ നന്നായി വരകൾ ഇട്ട് വയ്ക്കുക.ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു കഷണം ഇഞ്ചി,നാല് മുതൽ അഞ്ച് എണ്ണം അല്ലി വെളുത്തുള്ളി, കുറച്ച് കറിവേപ്പില, ഒരു പച്ചമുളക്,മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, കുറച്ചു കൂടുതൽ അളവിൽ കുരുമുളകുപൊടി, പെരുംജീരകം, ഉപ്പ് എന്നിവയിട്ട് അരയാൻ ആവശ്യമായ വെള്ളം കൂടി ഒഴിച്ച ശേഷം പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
തയ്യാറാക്കിവെച്ച അരപ്പ് വൃത്തിയാക്കി വെച്ച മീനിന്റെ മുകളിൽ നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. ഒരു കുക്കർ എടുത്ത് അത് ചൂടായി വരുമ്പോൾ എണ്ണയൊഴിച്ച് കൊടുക്കുക. കുറച്ച് ചെറിയ ഉള്ളി കൂടി ഈ ഒരു സമയത്ത് വഴറ്റിയെടുക്കണം. അതിനു മുകളിലായി കറിവേപ്പില വിതറി കൊടുക്കുക.
മസാല തേച്ചുവെച്ച മീൻ കറിവേപ്പിലയുടെ മുകളിലായി നിരത്തി കൊടുക്കുക. ശേഷം ബാക്കി വന്ന അരപ്പ് കുറച്ചു വെള്ളം ചേർത്ത് മീനിന് മുകളിലായി ഒഴിച്ചു കൊടുക്കാവുന്നതാണ്. ഒപ്പം തന്നെ പുളി വെള്ളവും കുറച്ച് കറിവേപ്പിലയും കൂടി മീനിന്റെ മുകളിലായി വിതറി കൊടുക്കാം. കുക്കറടച്ച് 2 വിസിൽ അടിപ്പിച്ച് എടുക്കുക. ആവി പോയിക്കഴിഞ്ഞ് കുക്കർ തുറന്ന് നോക്കുമ്പോൾ നല്ല കുറുകിയ കറി ലഭിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.