നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നായി മാറി കഴിഞ്ഞിരിക്കുന്ന കുരുമുളക്. കറുത്ത പൊന്ന് എന്നറിയപ്പെടുന്ന ഈ കുരുമുളകിന്റെ വിലയുടെ കാര്യം പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലല്ലോ.. വലിയ വിലകൊടുത്താണ് പലരും ഇത് കടകളിൽ നിന്നും വാങ്ങിക്കാറുള്ളത്. എന്നാൽ പലരും വീടുകളിലും മറ്റും കുരുമുളക് കൃഷി ചെയ്തു വരുന്നുണ്ട്.
മരങ്ങളിലും മറ്റും പടർത്തി വളർത്തിയിരുന്ന കുരുമുളക് ഇപ്പോൾ ചെടിച്ചട്ടിയിൽ വരെ വളർത്തി തുടങ്ങി. കുറ്റികുരുമുളക് എന്ന് കേട്ടിട്ടുണ്ടോ നിങ്ങൾ. മരത്തില്‍ പടർത്തേണ്ടാത്ത, ചട്ടിയിൽ വളർത്താവുന്നതാണ് കുറ്റി കുരുമുളക്. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് കുറ്റികുരുമുളക് കൃഷിയെ കുറിച്ചാണ്. എങ്ങിനെയാണ് മുറ്റം നിറയെ കുരുമുളക് തൈ ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കിയാലോ.?
ഇനി കുരുമുളക് കടയിൽ നിന്നും വാങ്ങേണ്ടതില്ല.. മുറ്റം നിറയെ കുരുമുളക് തൈ ഉണ്ടാക്കാൻ ഈർക്കിൽ വിദ്യയെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. വള്ളിയായി പോകുന്ന കുരുമുളക് ചെടികൾ ആണെങ്കിൽ അവ സീസണിൽ ഒരിക്കൽ വർഷത്തിലൊരിക്കൽ മാത്രമേ കായ്കൾ തരികയുള്ളൂ. മാത്രവുമല്ല അവ മരത്തിൽ പറ്റിപ്പിടിച്ചു വളരുന്ന ചെടി ആയതുകൊണ്ട് തന്നെ
വളരെ ഉയരത്തിലേക്ക് പരന്നു പോവുകയും നമുക്ക് വിളവെടുപ്പ് ഏറെ പ്രയാസമുള്ളതായി തീർക്കുകയും ചെയ്യുന്നു. കുറ്റികുരുമുളക് കൃഷിയും പരിചരണവും എങ്ങനെ ആണെന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതു പോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ