പോഷകസമൃദ്ധമായ പഴമാണ് ചക്ക. പ്രോട്ടീൻ സമ്പുഷ്ടമായ ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയുക്തമാണ്. ചക്കയുടെ ഏതു ഭാഗമെടുത്താലും ഏറെ രുചികരവും ആദായകരവുമായ വിഭവങ്ങൾ ഉണ്ടാക്കാവുന്നതാണ്. ചക്ക കൊണ്ട് അനേകം വ്യത്യസ്തങ്ങളായ വിഭവ പരീക്ഷണങ്ങൾ നടന്നിട്ടുള്ളതാണ്, ഇപ്പോളും നടക്കുന്നുമുണ്ട്. ചക്ക കൊണ്ടുള്ള ഒരു വ്യത്യസ്ഥമായ സ്നാക്ക് റെസിപിയാണ് ഇവിടെ നമ്മൾ പങ്കിടാൻ പോകുന്നത്.
നല്ല പച്ചച്ചക്ക സേവനാഴിയിൽ ഇട്ടൊന്നു തിരിച്ച് കൊടുത്താൽ സംഗതി റെഡി. വൈകുന്നേരങ്ങളിലെ ചായക്കടിയായോ അല്ലെങ്കിൽ നമുക്ക് വിശക്കുമ്പോളൊക്കെ വയറ് നിറയെ ഉണ്ടാക്കി കഴിക്കാവുന്ന ഒരു രുചികരമായ സ്നാക്ക് റെസിപിയാണിത്. വളരെ എളുപ്പത്തിൽ നമ്മുടെ അടുക്കളയിൽ ലഭ്യമായ സാധനങ്ങൾ വച്ച് ഉണ്ടാക്കാവുന്ന ഒരു വിഭവമാണിത്.
ഇതുണ്ടാക്കാനായി ഒരു മുറി ചക്കയെടുത്ത് അതിന്റെ ചുളയെടുക്കുക. ശേഷം അതിന്റെ ചവണയും കുരുവുമെല്ലാം മാറ്റി ചുള മാത്രമെടുക്കുക. ചെറിയൊരു പുളിപ്പ് വന്ന് തുടങ്ങുന്ന ചക്കയാണ് നമ്മളിവിടെ എടുത്തിരിക്കുന്നത്. അതിനാൽ ടേസ്റ്റ് ഇത്തിരി കൂടും. ഏകദേശം പതിനഞ്ച് ചക്കച്ചുളയോളം എടുത്ത് ഒരു കുക്കറിലേക്കിട്ട് അതിലേക്ക് അര ഗ്ലാസ് വെള്ളം കൂടെ ഒഴിച്ച് കൊടുത്ത് അടുപ്പിൽ വച്ച് ഒരു മൂന്ന് വിസിൽ അടിപ്പിച്ചെടുക്കുക.
കുക്കറിൽ വേവിച്ചെടുത്ത ചക്ക മിക്സിയുടെ ജാറിലേക്കൊഴിച്ച ശേഷം നല്ല പേസ്റ്റ് ആക്കി അടിച്ചെടുക്കുക. ശേഷം ഇതൊരു ബൗളിലേക്കിട്ട് അരക്കപ്പ് വറുത്ത അരിപ്പൊടിയും ശേഷം മുക്കാൽ ടേബിൾസ്പൂണോളം കുരുമുളക്പൊടിയും അരസ്പൂൺ മുളക്പൊടിയും അരസ്പൂൺ ചെറിയജീരകം പൊടിച്ചതും ആവശ്യത്തിന് ഉപ്പും കുറച്ച് കായപ്പൊടിയും ചേർത്ത് കൊടുക്കുക. കാണാനും തിന്നാനും ഭംഗിയും രുചിയുമാർന്ന ഈ വിഭവത്തെ കുറിച്ച് കൂടുതലറിയാൻ താഴെ കൊടുത്ത വീഡിയോ കാണുക.