വീട്ടിൽ ചിരട്ട ഉണ്ടോ??ഇനി ചീര കൃഷി എന്തെളുപ്പം ,ഇങ്ങനെ മാത്രം ചെയ്താൽ മതി

ശരീരത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒരു സസ്യമാണല്ലോ ചീര. പച്ച, ചുവപ്പ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ ഇലകളുള്ള ചീര ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വഴി ശരീരത്തിന് വളരെയധികം ഗുണങ്ങളാണ് ലഭിക്കുന്നത്. എന്നാൽ ഇന്ന് കൂടുതൽ പേരും കടകളിൽ നിന്നും ചീര വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. മുൻകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള ചീര വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കുന്നതിനാൽ അവയിൽ കീടനാശിനികളും മറ്റും ഉപയോഗിക്കുന്ന പതിവ് ഇല്ലായിരുന്നു.

എന്നാൽ ഇപ്പോൾ കടകളിൽ നിന്നും മറ്റും ലഭിക്കുന്ന വിഷമടിച്ച ചീര കഴിക്കുന്നത് വഴി ഗുണത്തേക്കാൾ ഏറെ ദോഷമാണ് ശരീരത്തിന് ഉണ്ടാവുക. അതിനാൽ വീട്ടാവശ്യങ്ങൾക്കുള്ള ചീര കൃഷി ചെയ്യുമ്പോൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ വിശദമാക്കുന്നത്.

ഉപയോഗിച്ചു തീർന്ന ചിരട്ടകൾ ഉപയോഗപ്പെടുത്തി ചീര കൃഷി ചെയ്യുമ്പോൾ അതിര് വെച്ചു കൊടുക്കാവുന്നതാണ്. അതിനായി പത്ത് മുതൽ 15 വരെ ചിരട്ടകൾ ആവശ്യമായി വരും. എവിടെയാണോ ചീര കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നത് ആ ഭാഗത്തിന്റെ സൈഡ് ഭാഗത്തായി നീളത്തിൽ ചിരട്ട നീളത്തിൽ അടുക്കി വയ്ക്കാം. അതിനുശേഷം കൃഷിക്ക് ആവശ്യമായ മണ്ണ് സെറ്റ് ചെയ്തെടുക്കണം. സാധാരണ മണ്ണ് ഉപയോഗിക്കുന്നതിനേക്കാൾ ജൈവവള കമ്പോസ്‌റ്റോ അതല്ലെങ്കിൽ ചക്ക പോലുള്ളവയുടെ മടലോ ചേർത്ത് ഉണ്ടാക്കുന്ന മണ്ണ് ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ നല്ലത്.

ചീരയിൽ ഉണ്ടാകുന്ന പ്രാണികളുടെ ശല്യം ഒഴിവാക്കാനും ചെടി നല്ല രീതിയിൽ വളരാനുമായി മണ്ണിനോടൊപ്പം അല്പം ചാരപ്പൊടി, ചാണകപ്പൊടി എന്നിവ കൂടി വിതറി കൊടുക്കാവുന്നതാണ്. ശേഷം ആവശ്യത്തിന് വെള്ളം മണ്ണിനു മുകളിലായി തളിച്ചു കൊടുക്കുക. പിന്നീട് എടുത്തുവച്ച ചീര വിത്ത് മണ്ണിൽ പാകി കൊടുത്താൽ മതി. ഇങ്ങനെ ചെയ്യുന്നത് വഴി വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ചെടികൾ പെട്ടെന്ന് വളർന്നു കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Home Cheera Krishi