ഓസ്ട്രേലിയക്ക് എതിരായ സെമി ഫൈനൽ പോരാട്ടത്തിൽ നാല് വിക്കെറ്റ് ജയം നേടിയ ടീം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിലേക്ക് കുതിച്ചു കഴിഞ്ഞു. ബാറ്റ് കൊണ്ടും ബോൾ കൊണ്ടും ഇന്ത്യൻ ടീം തിളങ്ങിയ മാച്ചിൽ ഓസ്ട്രേലിയ പൂർണ്ണമായി തകരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഇന്ത്യൻ ജയം പിന്നാലെ ഇന്ത്യൻ നായകൻ ബാറ്റിംഗ് പ്രകടനത്തെ കുറിച്ച് വാചാലനായി എത്തുകയാണ് കോച്ച് ഗൗതം ഗംഭീർ.
ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ ബാറ്റിംഗ് മികവ് അടിത്തറയെന്ന് പറഞ്ഞ കോച്ച് ഗൗതം ഗംഭീർ ഇമ്പാക്ട് തന്നെയാണ് പ്രധാനമെന്നും വ്യക്തമാക്കി.”റണ്ണുകളിൽ നിന്നാണ് നിങ്ങൾ കളിയെ വിലയിരുത്തുന്നത്, പക്ഷെ ഞങ്ങൾ ഇമ്പാക്ട് എന്തെന്നാണ് നോക്കുന്നത്.ഞങ്ങൾ തികച്ചും നിർഭയരും കൂടാതെ വളരെ ഏറെ ധൈര്യശാലികളുമായിരിക്കണമെന്ന് തന്നെ ആഗ്രഹിക്കുന്ന ടീമാണ് ” കോച്ച് അഭിപ്രായം വിശദമാക്കി.
“പത്രപ്രവർത്തകർ എന്ന നിലയിൽ, നിങ്ങൾ നമ്പറുകളും ശരാശരിയും മാത്രമേ നോക്കൂ. എന്നാൽ ഒരു ടീം എന്ന നിലയിൽ, ഞങ്ങൾ നമ്പറുകളോ ശരാശരിയോ നോക്കുന്നില്ല. ക്യാപ്റ്റൻ ആദ്യം കൈ ഉയർത്തിയാൽ, ഡ്രസ്സിംഗ് റൂമിന് അതിനേക്കാൾ മികച്ചതായി മറ്റൊന്നുമില്ല.”ഗംഭീർ പ്രെസ്സ് മീറ്റിൽ തന്റെ അഭിപ്രായം വിശദമാക്കി.
അതേസമയം ഓപ്പണിങ്ങിൽ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് വമ്പൻ സ്കോർസ് നേടാൻ കഴിയാത്തത് ഇന്ത്യൻ ആരാധകരെ നിരാശരാക്കുന്നുണ്ട്.ചാമ്പ്യൻസ് ട്രോഫിയിൽ അദ്ദേഹത്തിന്റെ സ്കോറുകൾ 28, 15, 20, 41 എന്നിവയായിരുന്നു. രോഹിത് ഫൈനലിൽ തിളങ്ങുമെന്നാണ് ഫാൻസ് പ്രതീക്ഷ.