കറക്കി വീഴ്ത്തി ചക്രവർത്തി.. 5 വിക്കെറ്റ് !!!ബാസ് ബോൾ.. നനഞ്ഞ പടക്കമായി,ഇംഗ്ലണ്ട് 171  റൺസ്

ഇന്ത്യ : ഇംഗ്ലണ്ട് മൂന്നാം ടി :20യിലും ഇന്ത്യൻ സ്പിൻ ബൗളർമാർ മാജിക്ക് പ്രകടനം. രാജ്കോട്ട് ടി  20യിൽ ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ടീം തുടക്കത്തിൽ അതിവേഗം റൺസ് അടിച്ചു മുന്നേറിയ ശേഷമാണു തുടരെ വിക്കെറ്റ് നഷ്ടമായി 171 റൺസിലേക്ക് മാത്രം എത്തിയത്. ഇന്ത്യക്കായി വരുൺ ചക്രവർത്തി 5 വിക്കെറ്റ് വീഴ്ത്തി.

രാജ്‌കോട്ടിലെ നടക്കുന്ന മൂന്നാം ടി20 യിൽ ഇന്ത്യക്ക് മുന്നിൽ 172 റൺസ് വിജയലക്ഷ്യവുമായി ഇംഗ്ലണ്ട്. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് ഇംഗ്ലണ്ട് നേടിയത്.. അഞ്ചു വിക്കറ്റ് നേടിയ വരുൺ ചക്രവർത്തിയാണ് ഇന്ത്യൻ ബൗളർമാരിൽ മികച്ച പ്രകടനം പുറത്തെടുത്തത്.കുൽദീപ് യാദവിന് ശേഷം അന്താരാഷ്ട്ര ടി20യിൽ ഒന്നിലധികം അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് വരുൺ. ഇംഗ്ലണ്ടിനായി ഓപ്പണർ ബെൻ ഡക്കറ്റ് 51 റൺസം ലിവിങ്‌സ്റ്റൺ 43 റൺസും നേടി. ഇന്ത്യക്ക് വേണ്ടി ഹർദിക് പാണ്ട്യ രണ്ടു വിക്കറ്റുകൾ വീഴ്ത്തി.

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഹർദിക് പാണ്ട്യ മികച്ച തുടക്കമാണ് നൽകിയത്. രണ്ടാം ഓവറിൽ 5 റൺസ് നേടിയ ഫിൽ സൽട്ടിനെ അഭിഷേക് ശർമയുടെ കൈകളിലെത്തിച്ചു. എന്നത് രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ബെൻ ഡക്കറ്റ് ജോസ് ബട്ട്ലർ സഖ്യം ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ച്. ഡക്കറ്റ് കൂടുതൽ ആക്രമിച്ചു കളിച്ചതോടെ ഇംഗ്ലണ്ട് സ്കോർ 50 കടന്നു. എന്നാൽ ഒൻപതാം ഓവറിൽ 24 റൺസ് നേടിയ ജോസ് ബട്ട്ലറെ ഇംഗ്ലണ്ടിന് നഷ്ടമായി

അടുത്ത ഓവറിൽ മികച്ച പ്രകടനം നടത്തിയ ഡക്കറ്റിനെയും ഇംഗ്ലണ്ടിന് നഷ്ടമായി. 28 പന്തിൽ നിന്നും 7 ബൗണ്ടറിയും രണ്ട് സിക്‌സും അടക്കം 51 റൺസ് നേടിയ ഓപ്പണറെ അക്‌സർ പട്ടേൽ പുറത്താക്കി. 13 ആം ഓവറിൽ സ്കോർ 108 ൽ നിൽക്കെ ഇംഗ്ലണ്ടിന് നാലാം വിക്കറ്റും നഷ്ടമായി. 8 റൺസ് നേടിയ ഹാരി ബ്രൂക്കിനെ ബിഷ്‌ണോയി ബൗൾഡാക്കി. അടുത്ത ഓവറിൽ 6 റൺസ് നേടിയ സ്മിത്തിനെ ചക്രവർത്തി പുറത്താക്കി. അടുത്ത പന്തിൽ ഓവർട്ടനെയും ചക്രവർത്തി പുറത്താക്കി.

സ്കോർ 127 ആയപ്പോൾ 3 റൺസ് നേടിയ കാർസിനെ പുറത്താക്കി വരുൺ ചക്രവർത്തി മത്സരത്തിലെ നാലാം വിക്കറ്റ് സ്വന്തമാക്കി. ആ ഓവറിലെ അവസാന പന്തിൽ ആർച്ചറെ പുറത്താക്കി വരുൺ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഒരറ്റത്ത് പിടിച്ചു നിന്ന ലിവിങ്‌സ്റ്റൺ ഇംഗ്ലണ്ട് സ്കോർ ഉയർത്തി. ബിഷ്ണോയുടെ ഓവറിൽ മൂന്നു സിക്സുകൾ അടിച്ചു. എന്നാൽ 24 പന്തിൽ നിന്നും 43 റൺസ് നേടിയ ലിവിങ്‌സ്റ്റണെ പാണ്ട്യ പുറത്താക്കി.നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് ഇംഗ്ലണ്ട് നേടിയത്

Varun Chakravarthy