വീടുകളിൽ ഉള്ള പച്ചക്കറികൃഷിയും പൂക്കളും പെട്ടെന്ന് തന്നെ വളരാൻ എല്ലാവരും ആഗ്രഹിക്കുന്നത് ആണ്. ഇതിനായി ഈ പ്രൗഡക്റ്റ് മാത്രം ഉപയോഗിച്ചാൽ മതി. വേസ്റ്റ് ഡികമ്പോസർ വികസിപ്പിച്ചത് ഉത്തർ പ്രദേശിലെ ഖാസിയബാദിൽ ഉള്ള ഗവൺമെന്റ് സ്ഥാപനം ആണ് . നാടൻ പശുവിന്റെ ചാണകത്തിൽ നിന്നും മണ്ണിനു വേണ്ട പോഷകങ്ങൾ വേർത്തിരിച്ച് ജൽ രൂപത്തിൽ ആക്കിയതാണിത്. പൊട്ടാഷ് ബാക്ടീരിയ, അസറ്റോബാക്ടർ, സ്യൂഡോമോണസ്, അസോസ്പൈറുല്ലം തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടുണ്ട്. വീട് ആവശ്യത്തിന് 50 ലിറ്റർ മതിയാകും.
ഇതിനായി ഒരു വലിയ ഡ്രം എടുക്കുക. ഈ പാത്രം നന്നായി വൃത്തിയാക്കുക. 60 ലിറ്റർ വെള്ളം എങ്കിലും കൊള്ളുന്ന പാത്രം വേണം ഇതിനു വേണ്ടി എടുക്കാൻ. ഇതിലേക്ക് 98 ലിറ്റർ വെള്ളം ഒഴിക്കുക. 2 ലിറ്റർ വെള്ളം മാറ്റി വെക്കുക. മാറ്റിവെച്ച വെളളത്തിലേക്ക് കറുത്ത ശർക്കര 1 കിലോഗ്രാം ഇടുക. ഇത് നന്നായി അലിയിച്ച് എടുക്കുക. അലിഞ്ഞ ശർക്കര ഡ്രമിലെ വെള്ളത്തിലേക്ക് ഒഴിക്കുക. നന്നായി ഇളക്കുക.
നമ്മുടെ കൈ വെച്ച് ഇളക്കാൻ പാടില്ല. ശുദ്ധമായ വെള്ളം ആവശ്യമാണ്. ഇതിലേക്ക് വേസ്റ്റ് ഡികമ്പോസർ ഒഴിക്കുക. മരത്തിന്റെ കഷ്ണം എടുത്ത് ഇളക്കുക. ഒരു വശത്തേക്ക് മാത്രം ഇളക്കുക. ദിവസം ഇങ്ങനെ ഇളക്കുക. ഏഴാമത്തെ ദിവസം ഇത് ഉപയോഗിക്കാം. ഒരു കോട്ടൺ തുണി വെച്ച് മൂടി കെട്ടുക. പിറ്റേന്ന് നോക്കിയാൽ പത വന്നിട്ടുണ്ടാകും.
ഇത് വീണ്ടും ഇളക്കുക. ഏഴ് ദിവസം കഴിയുമ്പോൾ ജീവാണു വളം തയ്യാർ.
ഉപയോഗിക്കുമ്പോൾ ഒരു കപ്പ് എടുത്ത് ബാക്കി മൂടി വെക്കുക.മൂന്ന് കപ്പ് പച്ചവെളളത്തിൽ മിക്സ് ചെയ്യ്ത് ചെടികളുടെ ചുവട്ടിലും ഇലകളിലും ആക്കാം. 40 ലിറ്റർ ഉപയോഗിച്ച് കഴിഞ്ഞ് ബാക്കിയുള്ള 10 ലിറ്ററിലേക്ക് അര കിലോ ശർക്കര ഇട്ട് മുൻപ് പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുക