നമ്മുടെ നാട്ടിലെ മിക്ക വീടുകളിലേയും അടുക്കളകളിൽ ഒഴിച്ചുകൂടാനാവാത്ത ഉപകരണങ്ങളാണ് മിക്സി, കുക്കർ എന്നിവയെല്ലാം. എന്നാൽ ഇത്തരം ഉപകരണങ്ങളെല്ലാം സ്ഥിരമായി ഉപയോഗിക്കുന്നതു കൊണ്ടുതന്നെ അതിലെ വാഷറിന്റെ ഭാഗമെല്ലാം കൂടുതൽ കറ പിടിച്ച് പെട്ടന്ന് വൃത്തികേട് ആവുകയും അതല്ലെങ്കിൽ ലൂസായി പോവുകയും ചെയ്യുന്നത് ഒരു സ്ഥിരം കാഴ്ചയാണ്.
അത്തരം അവസരങ്ങളിൽ വാഷറുകൾ ക്ലീൻ ചെയ്യാനായി ചെയ്തു നോക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ആഴ്ചയിൽ ഒരു തവണയെങ്കിലും മിക്സി, കുക്കർ എന്നിവയുടെയെല്ലാം വാഷർ അഴിച്ചെടുത്ത് അത് ചൂടുവെള്ളത്തിൽ ഇട്ട് നല്ലതുപോലെ തിളപ്പിച്ച് വൃത്തിയാക്കി എടുക്കണം. ഇങ്ങനെ ചെയ്യുന്നത് വഴി വാഷർ എളുപ്പത്തിൽ വൃത്തിയായി കിട്ടുകയും അതോടൊപ്പം പിന്നീട് ഫിറ്റ് ചെയ്യുമ്പോൾ കൂടുതൽ ടൈറ്റായി ഇരിക്കുകയും ചെയ്യും.
വാഷർ അയഞ്ഞ് ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ അതിനു മുകളിലായി ഒന്നോ രണ്ടോ റബ്ബർ ബാന്റുകൾ കൂടി ഇട്ടു കൊടുക്കാവുന്നതാണ്. അതുപോലെ കുക്കറിന്റെ വാഷർ ലൂസായി പോവുകയാണെങ്കിൽ അത് കുറച്ചുനേരം ഫ്രിഡ്ജിൽ വച്ച ശേഷം കുക്കറിന്റെ അടപ്പിൽ ഫിറ്റ് ചെയ്തു കൊടുത്താൽ മതിയാകും. കുക്കറിൽ വളരെയധികം ചളിയും മറ്റും പറ്റി പിടിച്ചിരിക്കുന്ന മറ്റൊരു ഭാഗമാണ് വിസിൽ ഇടുന്ന ഭാഗത്തുള്ള അടപ്പിന്റെ ഹോൾ.
ഈയൊരു ഭാഗം എന്ത് ചെയ്താലും വൃത്തിയാക്കി എടുക്കാൻ സാധിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ ഒരു സൂചിയും നൂലുമെടുത്ത് അതിന്റെ അടിയിലായി ഒരു കെട്ടിട്ടു കൊടുക്കുക. ഒരു ടിഷ്യൂ പേപ്പർ എടുത്ത് സൂചിയിൽ ചുറ്റി നല്ലതുപോലെ ടൈറ്റ് ആക്കിയ ശേഷം കുക്കറിന്റെ അടപ്പ് എടുത്ത് വിസിൽ ഇടുന്നതിന്റെ താഴെ ഭാഗത്തുള്ള ഹോളിലൂടെ മുകളിലേക്ക് വലിച്ചെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഹോളിന് അകത്തുള്ള കറകളെല്ലാം ടിഷ്യൂ പേപ്പറിൽ പറ്റി പിടിക്കുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.