വീട്ടാവശ്യത്തിനുള്ള മുളക് കടയിൽ നിന്നും വാങ്ങുമ്പോൾ പലപ്പോഴും മായം ചേർത്തിട്ടുണ്ടാകും. അതു കൊണ്ടു തന്നെ മിക്ക ആളുകളും ഇപ്പോൾ വീട്ടിൽ തന്നെ മുളക് കൃഷി ചെയ്തെടുക്കുന്നവരാണ്. എന്നാൽ മിക്കപ്പോഴും മുളക് ചെടിയിൽ കണ്ടു വരുന്ന അസുഖങ്ങൾ മൂലം വീട്ടാവശ്യത്തിനുള്ള മുളക് ലഭിക്കാറില്ല. വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി മുളക് ചെടി നിറയെ മുളക് വളർത്തിയെടുക്കാനുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കാം.
അടുക്കളയിൽ എടുക്കുന്ന ഉള്ളിയുടെ തൊലി സൂക്ഷിച്ച് വച്ച് അല്പം ഉണങ്ങിയ ശേഷം മുളക് ചെടിക്ക് ചുറ്റും ഇട്ടു കൊടുക്കുന്നത് ചെടി തഴച്ച് വളരാനും നിറയെ കായ്കൾ ഉണ്ടാകാനും സഹായിക്കുന്നതാണ്. മഴക്കാലത്ത് മുളക് ചെടിക്ക് കൂടുതൽ ശ്രദ്ധ ആവശ്യമാണ്. അതിനായി ആദ്യം ചെടിയുടെ ചുറ്റും മണ്ണ് ഇളക്കി നടുക്ക് ഭാഗത്തേക്ക് കൂട്ടി കൊടുക്കുക. ഗ്രോ ബാഗാണ് ഉപയോഗിക്കുന്നത് എങ്കിലും ഇത്തരത്തിൽ ബാഗിലെ മണ്ണ് നല്ലതുപോലെ കുത്തിയിളക്കി കൊടുക്കണം.
അതിനു ശേഷം ഒരു ലിറ്റർ വെള്ളത്തിലേക്ക് ഒരു കപ്പ് പുള്ളിപ്പിച്ച കഞ്ഞി വെള്ളവും, ഒരു നാരങ്ങ പിഴിഞ്ഞതും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. മിശ്രിതം ചെടിയുടെ മുകൾ ഭാഗത്തും, താഴ് ഭാഗത്തും നല്ലതുപോലെ തളിച്ച് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ മുളക് ചെടി കൂടുതൽ പൂക്കുകയും കായ്ക്കുകയും ചെയ്യും. അതല്ലെങ്കിൽ മുളക് ചെടിയുടെ നാലുവശവും മണ്ണ് കുത്തിയിളക്കിയ ശേഷം രണ്ട് ടീസ്പൂൺ ഡോളൊമേറ്റ് പൊടി ചുറ്റും വിതറി നൽകാവുന്നതാണ്.
ഗ്രോ ബാഗിലും ഇതേ രീതിയിൽ മണ്ണിളക്കി 2 ടീസ്പൂൺ ഡോളമൈറ്റ് പൊടി ചുറ്റും വിതറി നൽകുക. ചെടികൾക്ക് ഉണ്ടാകുന്ന വൈറസ്, ബാക്ടീരിയ രോഗങ്ങൾ ഇല്ലാതാക്കാനായി ഇത് സഹായിക്കും. കൂടുതൽ മഴയുള്ള സമയത്ത് ചെടിക്ക് ബലമുള്ള ഒരു കമ്പ് ഉപയോഗിച്ച് താങ്ങ് നൽകാനായി പ്രത്യേകം ശ്രദ്ധിക്കണം. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില് വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.