നമ്മൾ മലയാളികൾ ഏത്തപ്പഴം ഉപയോഗിച്ച് പലതരം വിഭവങ്ങൾ തയ്യാറാക്കുന്നു. എന്നാൽ ഏത്തപ്പഴം കൊണ്ട് ഒരു പ്രത്യേക പലഹാരം എങ്ങനെ എളുപ്പത്തിലും രുചികരമായും തയ്യാറാക്കാമെന്ന് നോക്കാം.
- നന്നായി പഴുത്ത നേന്ത്രപ്പഴം
 - റവ – ഒരു കപ്പ്
 - ബേക്കിംഗ് സോഡാ – ഒരു പിഞ്ച്
 - ശർക്കര പാനി
 - ഏലക്ക പൊടിച്ചത്
 - ജീരകം പൊടിച്ചത്
 - അണ്ടിപ്പരിപ്പ്
 - മുന്തിരി
 - നെയ്യ്
 
ആദ്യം, റവ ഒരു പാത്രത്തിൽ ഇടുക. ഇതിലേക്ക് ശർക്കര പാനി ചേർത്ത് നന്നായി ഇളക്കുക. ഒരു പഴം ബ്ലെൻഡറിൽ ഇട്ട് കഷണങ്ങളാക്കി പേസ്റ്റ് ആക്കുക. റവ മാവിൽ ഈ പേസ്റ്റ് ചേർത്ത് നന്നായി ഇളക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കി അതിലേക്ക് നെയ്യ് ഒഴിക്കുക. അണ്ടിപ്പരിപ്പും മുന്തിരിയും എണ്ണയിൽ വറുത്ത് മാറ്റിവെക്കുക. എടുത്ത് വെച്ച പഴത്തിന്റെ പകുതി ചെറിയ കഷ്ണങ്ങളാക്കി,
ഇതേ നെയിൽ വറുത്ത് കോരുക. തയ്യാറാക്കിയ മാവിൽ ഒരു കപ്പ് ബേക്കിംഗ് പൗഡർ, ഏലയ്ക്കാപ്പൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. വറുത്ത ചേരുവകൾ ചേർത്ത് നന്നായി ഇളക്കുക. ശേഷം ബേക്കിംഗ് ട്രേയിൽ അൽപം നെയ്യ് പുരട്ടി മാവ് ഒഴിക്കുക. ഏകദേശം 20 മിനിറ്റ് ആവിയിൽ വേവിക്കുക, നിങ്ങൾക്ക് ഒരു രുചികരമായ മധുരപലഹാരം ലഭിക്കും. കൂടുതലറിയാൻ വീഡിയോ കാണുക.