അന്ന് ഹൃദയം പൊട്ടി മടങ്ങി, ഇന്ന് അവാർഡും തൂക്കി ടീമിനെ ഫൈനലിൽ കയറ്റി കോഹ്ലി
എഴുത്ത് : സന്ദീപ് ദാസ് 2023-ലെ ഏകദിന ലോകകപ്പ് സമാപിച്ച സമയമാണ്. ടൂർണ്ണമെൻ്റ് ജേതാവിൻ്റെ മെഡൽ കഴുത്തിലണിഞ്ഞ് പത്രസമ്മേളനത്തിന് വന്ന ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് അനിവാര്യമായ ഒരു ചോദ്യത്തെ അഭിമുഖീകരിച്ചിരുന്നു-”ഫൈനലിൽ നിങ്ങൾക്ക് ഏറ്റവും സംതൃപ്തി തന്ന നിമിഷം ഏതായിരുന്നു…!? “ഒരു പുഞ്ചിരിയോടെ കമ്മിൻസ് മറുപടി നൽകി ”അത് വിരാട് കോഹ്ലിയുടെ വിക്കറ്റാണ്…!”കമ്മിൻസ് അവിടം കൊണ്ട് നിർത്തിയില്ല. ആ വിക്കറ്റിനെ കുറച്ച് കാവ്യാത്മകമായി കമ്മിൻസ് വർണ്ണിച്ചിരുന്നു-”വിരാട് വീണതിനുശേഷം ഞങ്ങൾ ആഘോഷത്തിനുവേണ്ടി കൂട്ടം കൂടി നിന്നു. കാണികളെ ശ്രദ്ധിക്കൂ […]