എന്റമ്മോ എന്തൊരടി…  37 ബോളിൽ സെഞ്ച്വറി!!ഞെട്ടിച്ചു അഭിഷേക് ശർമ്മ ബാറ്റിംഗ് വെടിക്കെട്ട്‌

ഇംഗ്ലണ്ട് എതിരായ മുംബൈ ടി :20യിൽ വെടിക്കെട്ട്‌ ബാറ്റിംഗ് പ്രകടനത്താൽ ഞെട്ടിച്ചു യുവ ഓപ്പണർ അഭിഷേക് ശർമ്മ. നേരിട്ട ഒന്നാമത്തെ ബോൾ മുതൽ സിക്സ് അടിച്ചു തുടങ്ങിയ ഇന്ത്യൻ ഇന്നിങ്സ് അതിവേഗം ഉയരുന്ന കാഴ്ചയാണ് മുംബൈയിൽ കാണാൻ കഴിഞ്ഞത്.

സഞ്ജു സാംസൺ 16 റൺസ് മാത്രം നേടി  രണ്ടാമത്തെ ഓവറിൽ പുറത്തായ ശേഷം ബാറ്റ് കൊണ്ട് സിക്സ് താണ്ടവം ആരംഭിച്ച അഭിഷേക് ശർമ്മ  തുടരെ സിക്സുകൾ ആർച്ചർക്കും വുഡിനും എതിരെ നേടി. ഇന്ത്യൻ ടോട്ടൽ ആദ്യത്തെ പവർപ്ലേക്ക് ശേഷം 6 ഓവറിൽ 95 റൺസിലേക്ക് എത്തി. വെറും 17 ബോളിൽ തന്റെ ഫിഫ്റ്റിയിലേക്ക് എത്തിയ അഭിഷേക് ശർമ്മ തന്റെ മുപ്പത്തിയേഴാം ബോളിലാണ് സെഞ്ച്വറിയിലേക്ക് കുതിച്ചത്.

വെറും 37 ബോളിൽ അഭിഷേക് ശർമ്മ സെഞ്ച്വറി പായിച്ചു.ടി :20 ക്രിക്കറ്റിൽ ഇംഗ്ലണ്ട് എതിരായ ഒരു താരത്തിന്റെ ഏറ്റവും വേഗയേറിയ സെഞ്ച്വറിയാണ് അഭിഷേക് ശർമ്മ ബാറ്റിൽ നിന്നും പിറന്നത്.കൂടാതെ ഒരു താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടുന്ന ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ടി :20 സെഞ്ച്വറിയാണ് അഭിഷേക് ശർമ്മ സ്വന്തമാക്കിയത്.

Fastest T20I hundreds in T20Is bw FM teams (by balls)

35 David Miller vs Ban Potchefstroom 2017
35 Rohit Sharma vs SL Indore 2017
37 Abhishek Sharma vs Eng Wankhede 2025
39 Johnson Charles vs SA Centurion 2023
40 Sanju Samson vs Ban Hyderabad 2024

Abhishek Sharma