16 ലക്ഷം രൂപയ്ക്കും ഇനി 3 ബെഡ്‌റൂം വീട് സാധ്യം; പാവപ്പെട്ടവന്റെ കൊട്ടാരം പോലത്തെ വീടും പ്ലാനും കാണാം

16 Lakh 3 BHK Home Plan : ചെലവ് കുറഞ്ഞ വീടുകൾ നിർമ്മിക്കുന്നതിൽ കേരളക്കരയാകെ ഏറെ പ്രശസ്തി നേടിയ നിർമ്മാണ കമ്പനിയാണ് ബിൽഡിങ് ഡിസൈനേഴ്സ്. അത്തരത്തിലുള്ള വീടുകളുടെ വീഡിയോകൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായാണ് നമ്മുടെ ഈ യൂട്യൂബ് ചാനൽ ആരംഭിച്ചത് .യൂട്യൂബ് വഴി വരുന്ന സംശയങ്ങൾക്കും മറ്റും കൃത്യമായ മറുപടി സമയബന്ധിതമായി നൽകുവാൻ ഞങ്ങളുടെ ഓൺലൈൻ ഹെല്പ് ലൈൻ വിഭാഗം അശ്രാന്ത പരിശ്രമം നടത്തുന്നുണ്ട്.

അതിൽ വീഴ്ച വരാതിരിക്കാൻ കൃത്യമായും ഞാൻ ഇടപെടാറുണ്ട്. തിരക്കൊഴിവുള്ള ദിവസങ്ങളിൽ യൂട്യൂബ് ലൈവ് വഴി വീടെന്ന സ്വപ്നം പേറി നടക്കുന്ന സാധാരണക്കാരുടെ സംശയങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും നമ്മുടെ യൂട്യൂബ് ചാനൽ വഴി സാധിച്ചിട്ടുണ്ട്. അങ്ങനെ കൂടുതലായി വന്ന ഒരു ചോദ്യത്തിനുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോ.

1000 ചതുരശ്രയടിക്ക് താഴെ വരുന്ന 3 കിടപ്പുമുറികളോട് കൂടിയ ഒരു വീട്. അതും 16 ലക്ഷം രൂപയ്ക്ക്. ഇന്റീരിയർ, മറ്റു ഫര്ണിച്ചർ, സർവീസ് ചാർജ് ഉൾപ്പെടെ 20 ലക്ഷം രൂപ ചെലവ് വന്ന ഈ വീട്, വീട് വെയ്ക്കാൻ ആഗ്രഹിക്കുന്ന ഒരു പാട് പേർക്ക് പ്രചോദനമാകുമെന്ന് ഉറപ്പാണ്.

മറ്റൊരു കാര്യം കൂടി രേഖപ്പെടുത്തി നിർത്തട്ടെ 2024 വർഷത്തെ ചാരിറ്റി വീടിന്റെ ഡോക്യുമെന്റ് കൈമാറ്റം ഉടൻ നടക്കും, കൂടുതൽ വിശദംശങ്ങൾ ഉടൻ പുറത്തുവിടുന്നതായിരിക്കും. ഇത്തരം ചാരിറ്റി വർക്ക് നടത്തുന്നതിന് യൂട്യൂബിൽ നിന്നുള്ള വരുമാനവും സഹായിക്കുന്നുണ്ട് എന്നതിനാൽ നിങ്ങളോരോരുത്തരും ബിൽഡിംഗ് ഡിസൈനേഴ്സിന്റെ ചാരിറ്റി വർക്കുകളിൽ ഭാഗമാവുകയാണ് – നന്ദി കെ വി മുരളീധരൻ

  • Building Designers,Chelari AM Towers
  • Chelari,Thenjippalam(PO),Malappuram (Dt)
  • Phone: 04942400202,Mob: 9895018990
  • Whatsapp: +91 89 43 154034
16 Lakh 3 BHK Home Plan