ഇത്രയും കുറഞ്ഞ ചിലവിൽ 3 ബെഡ്‌റൂം അടിപൊളി വീടോ.!? ഇവനെ കടത്തി വെട്ടാൻ നോക്കേണ്ട; ഗ്രാമ വേദിയിലെ അടിപൊളി ബോക്സി ടൈപ്പ് വീടും പ്ലാനും

1100 SQFT 3 BHK House Plan : ഇളം നിറത്തിലുള്ള ആർഭാടങ്ങൾ ഒട്ടുമില്ലാത്ത ഒരു മനോഹരമായ വീടിന്റെ ഭംഗിയെ കുറിച്ചാണ് നമ്മൾ ഇന്ന് നോക്കാൻ പോകുന്നത്. ആലപ്പുഴയിലെ മാരാളികുളത്തിൽ ഗ്രാമവേദി എന്ന സ്ഥലത്തെ ലളിതമായ എലിവേഷൻ കൂടിയുള്ള വീടിന്റെ വിശേഷങ്ങളാണ് അടുത്തറിയാൻ പോകുന്നത്. വിശാലമായ ഒരു ഭൂമിയുടെ നടുവിലായിട്ടാണ് വീട് വരുന്നത്.

വാസ്തു അടിസ്ഥാനമാക്കി കിഴക്ക് ദർശനമാക്കിട്ടാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ലളിതമായ ഡിസൈൻസാണ് വീടിനു നൽകിരിക്കുന്നത്. മൂന്ന് കിടപ്പ് മുറികളും അനുബന്ധ ഭാഗങ്ങളാണ് വീട്ടിലുള്ളത്. സാധാരണ വീടുകളിൽ നിന്നും വ്യത്യസ്തമായി ജാലകങ്ങൾക്ക് ഇളം നിറമാണ് നൽകിരിക്കുന്നത്. മുന്നിൽ നീളം ഏറിയ സിറ്റ്ഔട്ട്‌ കാണാം. മനോഹരമായ ഡിസൈനാണ് ടൈൽസിനു കൊടുത്തിട്ടുള്ളത്. 1140 സ്ക്വയർ ഫീറ്റാണ് വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ മറ്റൊരു പ്രേത്യേകതയാണ് വിശാലമായ മുറ്റം.

മുൻവാതിൽ തടി കൊണ്ടാണ് നിർമ്മിച്ചത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ മനോഹരമായ ഹാളാണ് കാണുന്നത്. ഈ ഹാളിൽ തന്നെയാണ് ഡൈനിങ് ഹാളും, ലിവിങ് ഹാളും, പ്രയർ ഏരിയയും വരുന്നത്. ആവശ്യത്തിലധികം സ്ഥലമാണ് ഈ വീട്ടിലുള്ളത്. ഇരിപ്പിടത്തിനായി സോഫ ഇടാൻ ധാരാളം സ്ഥലം എവിടെയും ലഭ്യമാണ്. ഉള്ളിലും നല്ല ലാളിത്യമായ നിറങ്ങളാണ് ഉള്ളത്.

കയറി അല്പം നടന്നാൽ വലത് വശത്താണ് ഡൈനിങ് ഹാൾ വരുന്നത്. ഉൾവശത്തിലെ വീടിന്റെ പ്രധാന പ്രേത്യേകത വിശാലതയാണ്. ഡൈനിങ് ഏരിയയുടെ തൊട്ട് അരികെയായിട്ടു ഒരു വാഷ് കൌണ്ടർ നൽകിട്ടുണ്ട്. വാഷ് ഏരിയയുടെ അടി ഭാഗത്തായി സ്റ്റോറേജ് ഏരിയ ഒരുക്കിട്ടുണ്ട്. ടീവി യൂണിറ്റിന്റെ ഇരുവശങ്ങളായി മനോഹരമായ ഡിസൈൻസാണ് നൽകിട്ടുള്ളത്. ഇരിപ്പിടത്തിനായി ഒരു ദിവാൻ മാത്രമാണ് ഉള്ളത്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ അറിയാം.

1100 SQFT 3 BHK House Plan