ഇന്ത്യൻ ടീം ഫൈനലിൽ എത്തും!! എതിരാളികളായി ഫൈനലിൽ അവരും കളിക്കും!!പ്രവചിച്ചു സഹീർ ഖാൻ

ഇന്നാണ് ഓസ്ട്രേലിയയിൽ വച്ച് ട്വൻറി20 ലോകകപ്പിന്റെ സൂപ്പർ-12 പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്. നാളെ പാക്കിസ്ഥാൻ എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. കഴിഞ്ഞതവണ യുഎഇയിൽ വച്ച് നടന്ന ലോകകപ്പിൽ ആദ്യമത്സരത്തിൽ പാക്കിസ്ഥാനോട് തോറ്റു ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പുറത്തായിരുന്നു. അതുകൊണ്ടുതന്നെ അതിൻ്റെ കണക്ക് തീർക്കാനുള്ള അവസരമാണ് നാളെ ഇന്ത്യയ്ക്ക് ലഭിക്കുക.

കഴിഞ്ഞ 9 വർഷമായി ഒരു ഐസിസി ടൂർണമെന്റിലും ഇന്ത്യക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല. ഐസിസി ടൂർണമെന്റിലെ കിരീട വളർച്ച രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീമിന് ഇത്തവണ അവസാനിപ്പിക്കാൻ സാധിക്കും എന്നാണ് എല്ലാ ഇന്ത്യൻ ആരാധകരുടെയും പ്രതീക്ഷ. ഇന്ത്യ അവസാനമായി ഒരു ഐ.സി.സി കിരീടം നേടിയത് 2013 ലാണ്. ഇപ്പോൾ ഇതാ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ പറ്റിയും ഇന്ത്യ ഫൈനലിൽ കടക്കുമെന്നും ഇന്ത്യയുടെ എതിരാളികൾ ആരായിരിക്കും എന്നും പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഹീർ ഖാൻ.

“തീർച്ചയായും ഞാൻ ഇന്ത്യയുടെ കൂടെയാണ് പോകുന്നത്. ചില മുഖ്യതാരങ്ങളുടെ അഭാവം ഇന്ത്യക്കുണ്ട്.ബുംറക്ക് പരിക്കേറ്റു. കഴിഞ്ഞ കുറെ വർഷങ്ങളായി സ്ഥിരതയാണ് പ്രകടനം നടത്തുന്ന ഇന്ത്യയുടെ ബൗളിങ്ങൽ എനിക്ക് വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ ഫൈനലിലെ ഒരു ടീം ഇന്ത്യ ആയിരിക്കും എന്ന് എനിക്ക് ഉറപ്പാണ്. ഇന്ത്യയുടെ എതിരാളികൾ ഇംഗ്ലണ്ട് ആയിരിക്കും എന്നാണ് ഞാൻ കരുതുന്നത്.”- സഹീർ ഖാൻ പറഞ്ഞു.

ലോകകപ്പിനായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്ത്യ മെൽബണിയിലെത്തിയത്. നാളെ നടക്കുന്ന പാക്കിസ്ഥാനിതിരായ പോരാട്ടത്തിൽ ഇന്ത്യ വിജയിക്കുമെന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ.