അവസാന സെറ്റിൽ ഒറ്റ റോയിലെ ആറു സെർവുകൾ യുജി നിഷിദയുടെ അദ്‌ഭുത പ്രകടനം .

ലോക വോളിബോൾ മേളകളിലെ സൂപ്പർ പരിവേഷമുള്ള ഏഷ്യൻ താരം , വെറും ഇരുപതു വയസു മാത്രമാണ് യുജി നിശിദയുടെ പ്രായം ,2017 ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ ജപ്പാനെ ഏഷ്യൻ ചാമ്പ്യന്മാരാക്കിയതോടെയാണ് യുജി നിഷിദ ശ്രദ്ധിക്കപ്പെടുന്നത് , ആ ചാമ്പ്യൻഷിപ്പിലെ പ്രകടനം യുവ താരത്തെ ദേശീയ ടീമിലെത്തിച്ചു ,വളരെ ചുരുങ്ങിയ കാലം കൊണ്ട് ജപ്പാൻ ടീമിനെ ലോക മേളകളിലെ പേടിപ്പെടുത്തുന്ന ടീമുകളൊന്നായി മാറ്റാൻ യുജിയുടെ സ്‌പിക്കുകൾക്ക് കഴിഞ്ഞിരുന്നു , ഇടം കയ്യിൽ നിന്ന് പിറക്കുന്ന ശക്തമായ ബാക് കോർട്ട് , ഫ്രന്റ് കോർട്ട് അറ്റാക്കുകൾക്ക് മറുപടിയില്ലാതെ വമ്പൻ ടീമുകൾ തകരുന്ന കാഴ്ച ഇക്കഴിഞ്ഞ വോളി നാഷണൽ ലീഗിൽ കണ്ടു

ഒരു മത്സരത്തിൽ മുപ്പതു പോയന്റുകൾ നേടുന്ന യുവ താരമെന്ന റെക്കോർഡ് , പതിനൊന്നു വർഷത്തിന് ശേഷം ഇറ്റലിക്കെതിരെ വിജയിച്ച ജപ്പാൻ ടീമിന്റെ മെയിൻ സ്കോറെർ തുടങ്ങി നിരവധി സുപ്രധാന നേട്ടങ്ങൾ വെറും രണ്ടു വർഷത്തെ സീനിയർ കരിയർ കൊണ്ട് യുജി സ്വന്തമാക്കി , ഒറ്റ ഗെയിമിൽ ഏഴു എയിസുകൾ എന്ന നാഷണൽ ലീഗ് സ്വന്തം പേരിലാക്കിയിട്ടുണ്ട് ജപ്പാന്റെ സൂപ്പർ താരം ,

2019 ലെ ലോക കപ്പിൽ ബേസ്ഡ് ഓപ്പോസിറ്റ് സ്പൈക്കെർ ആയി തിരഞ്ഞെടുക്കപ്പെട്ടതും യുജി നിശിദയായിരുന്നു , കാനഡക്കെതിരെ ലോകകപ്പിൽ അവസാന സെറ്റിൽ ഇരു ടീമുകളും 9 ,9 ൽ നിൽക്കുമ്പോൾ യുജിയുടെ തുടർച്ചയായ ആറു സർവുകൾ ലോകം വാ പൊളിച്ചാണ് കണ്ടു തീർത്തത് , ആ വീഡിയോ കാണാം .

volleyliveindia We would like to show you notifications for the latest news and updates.
Dismiss
Allow Notifications