7 ഓവറിൽ കളി ജയിച്ചു ഇന്ത്യൻ പെൺപുലികൾ😮😮😮 ശ്രീലങ്കയെ തുരത്തി യോടിച്ച വിജയം

വനിത അണ്ടർ 19 ലോകകപ്പിൽ സൂപ്പർ 6 മത്സരത്തിൽ ഒരുഗ്രൻ വിജയം നേടി ഇന്ത്യയുടെ പെൺപുലികൾ. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഏഴു വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യയുടെ ചുണക്കുട്ടികൾ നേടിയത്. സൂപ്പർ ആറിലെ ഈ വിജയത്തോടെ ഇന്ത്യയുടെ സെമിയിലേക്കുള്ള തേരോട്ടത്തിന് ആരംഭം കുറിച്ചിട്ടുണ്ട്. മത്സരത്തിൽ ഇന്ത്യയ്ക്കായി നാലു വിക്കറ്റ് വീഴ്ത്തിയ പർശവി ചോപ്രയും, 28 റൺസെടുത്ത സൗമ്യ തിവാരിയുമാണ് തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികവാർന്ന തുടക്കം തന്നെയാണ് ഇന്ത്യൻ ബോളർമാർ മത്സരത്തിൽ നൽകിയത്. കൃത്യമായ ഇടവേളകളിൽ ശ്രീലങ്കൻ ബാറ്റിങ് നിരയിലെ വിക്കറ്റുകൾ പിഴുതെറിയാൻ ഇന്ത്യയ്ക്ക് സാധിച്ചു. ശ്രീലങ്കൻ നിരയിൽ 25 റൺസെടുത്ത വിഷ്മി ഗുണരത്നെ മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. ഇന്ത്യക്കായി പർശവി ചോപ്ര നിശ്ചിത നാല് ഓവറുകളിൽ 5 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റുകൾ വീഴ്ത്തുകയുണ്ടായി. ഈ തകർപ്പൻ ബോളിങ്ങിന്റെ ബലത്തിൽ ശ്രീലങ്കയെ കേവലം 59 റൺസിൽ ഒതുക്കാൻ ഇന്ത്യക്ക് സാധിച്ചു.

മറുപടി ബാറ്റിംഗിൽ വളരെ പോസിറ്റീവായ രീതിയിൽ തന്നെയായിരുന്നു ഇന്ത്യ തങ്ങളുടെ ഇന്നിംഗ്സ് ആരംഭിച്ചത്. 10 പന്തുകളിൽ 15 റൺസെടുത്ത ഷഫാലീ വർമ്മ ഇന്ത്യയ്ക്ക് ഒരു തട്ടുപൊളിപ്പൻ തുടക്കം തന്നെ നൽകുകയുണ്ടായി. ശേഷം നാലാമതായിറങ്ങിയ സൗമ്യ തിവാരി ശ്രീലങ്കൻ ബോളർമാരെ അടിച്ചുതൂക്കി. മത്സരത്തിൽ 15 പന്തുകളിൽ 28 റൺസ് ആയിരുന്നു തിവാരി നേടിയത്.

7.2 ഓവറുകളിലാണ് ഇന്ത്യ മത്സരത്തിൽ വിജയലക്ഷ്യം കണ്ടത്. ടൂർണമെന്റിൽ ഇന്ത്യയുടെ നെറ്റ് റൺറേറ്റ് വർദ്ധിപ്പിക്കാനും ഈ വമ്പൻ വിജയം സഹായകരമായിട്ടുണ്ട്. വരും മത്സരങ്ങളിലും ഇന്ത്യ ഈ പ്രകടനങ്ങൾ തുടരുമെന്നാണ് പ്രതീക്ഷ.

Rate this post