അവൻ ഞങ്ങളെ ഒറ്റക്ക് തോൽപ്പിച്ചു 😳😳😳 ലോകത്തിലെ ബെസ്റ്റ് !! വാനോളം പുകഴ്ത്തി വില്യംസൺ

ഇന്ത്യ : ന്യൂസിലാൻഡ് രണ്ടാം ടി :20 മാച്ചിൽ 65 റൺസിന്റെ ത്രെസിപ്പിക്കുന്ന ജയം കരസ്തമാക്കി ഹാർഥിക്ക് പാന്ധ്യയും സംഘവും. എല്ലാ അർഥത്തിലും എതിരാളികളെ വീഴ്ത്തിയാണ് ഇന്ത്യൻ ടീം ജയത്തിലേക്ക് എത്തിയത്. ഇതോടെ ടി :20 പരമ്പരയിൽ ഇന്ത്യൻ ടീം 1-0ന് മുന്നിലേക്ക് എത്തി. നേരത്തെ മഴ കാരണം ഒന്നാം ടി :20 മാച്ച് ഉപേക്ഷിച്ചിരുന്നു.

ടോസ് നേടി ആദ്യം ബാറ്റിംഗ് ചെയ്ത ഇന്ത്യൻ ടീം റൺസ് അതിവേഗം കണ്ടെത്താൻ കഴിയാതെ വിഷമിച്ചെങ്കിലും മൂന്നാം നമ്പറിൽ എത്തിയ സൂര്യകുമാർ യാഥവ് വെടിക്കെട്ട് ഇന്നിങ്സിൽ ഇന്ത്യൻ ടോട്ടൽ 191ലേക്ക് എത്തിച്ചു. കരിയറിലെ രണ്ടാമത്തെ ടി :20 സെഞ്ച്വറി നേടിയ സൂര്യ അസാധ്യ ഷോട്ടുകളിൽ കൂടി സെഞ്ച്വറിയും അപൂർവ്വ നേട്ടങ്ങളും കരസ്ഥമാക്കി. സൂര്യ തന്നെയാണ് മാച്ചിലെ മാൻ ഓഫ് ദി മാച്ച്.

അതേസമയം മത്സരശേഷം ഇന്ത്യൻ താരമായ സൂര്യയെ കുറിച്ച് കിവീസ് നായകൻ വില്യംസൺ വാചാലനായി. സൂര്യ ഇന്നിംഗ്സ് വളരെ സ്പെഷ്യൽ എന്ന് വിശദമാക്കിയ വില്യംസൺ നിലവിൽ ടി :20 ക്രിക്കറ്റിൽ സൂര്യ തന്നെയാണ് വേൾഡ് ബെസ്റ്റ് ബാറ്റ്‌സ്മാൻ എന്നും പുകഴ്ത്തി.

” തീർച്ചയായും ഇത് ഞങ്ങളുടെ മികച്ച പരിശ്രമമായിരുന്നില്ല. ഔട്ട്‌ ഓഫ് വേൾഡ് ആയിരുന്നു ഇന്നത്തെ സൂര്യയുടെ ഇന്നിംഗ്‌സ്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഇന്നിങ്സ് അത്തരം ചില ഷോട്ടുകൾ, ഞാൻ ഇതുവരെ കണ്ടിട്ടില്ല. അവർ വളരെ മികച്ചവരായിരുന്നു,” വില്യംസൺ തുറന്ന് സമ്മതിച്ചു.