ചടങ്ങിൽ മാസ്സായി വില്ലിച്ചായൻ 😳😳ഞെട്ടലിൽ ഹാർഥിക്ക്!! സംഭവിച്ചത് ഇങ്ങനെ (വീഡിയോ )

ഇന്ത്യ – ന്യൂസിലാൻഡ് ടി20 പരമ്പരക്ക് നാളെ (വെള്ളിയാഴ്ച) തുടക്കമാവുകയാണ്. ടി20 ലോകകപ്പ് അവസാനിക്കുന്നതിന് മുന്നേ തന്നെ ഇന്ത്യയുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചിരുന്നു. ഹാർദിക് പാണ്ഡ്യ ആണ് ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ നയിക്കുക. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ആർ അശ്വിൻ, മുഹമ്മദ്‌ ഷമി തുടങ്ങിയ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയ പരമ്പരയിൽ സഞ്ജു സാംസൺ, ഇഷാൻ കിഷൻ ഉൾപ്പെടെയുള്ള താരങ്ങൾ കളിക്കുന്നുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസമാണ് ന്യൂസിലാൻഡ് അവരുടെ സ്ക്വാഡ് പ്രഖ്യാപിച്ചത്. ടി20 ലോകകപ്പ് സ്ക്വാഡിൽ വലിയ മാറ്റങ്ങൾ വരുത്താതെയാണ് ഇന്ത്യയ്ക്കെതിരായ പരമ്പരക്കും ന്യൂസിലാൻഡ് സ്ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പണർ മാർട്ടിൻ ഗുപ്റ്റിൽ, ട്രെന്റ് ബോൾട്ട് എന്നിവരാണ് പരമ്പരക്ക് ഇല്ലാത്ത ശ്രദ്ധേയ താരങ്ങൾ. കെയ്ൻ വില്യംസൺ തന്നെയാണ് ന്യൂസിലാൻഡ് ടീമിനെ നയിക്കുക.

വെല്ലിങ്ടൺ റീജിയണൽ സ്റ്റേഡിയത്തിൽ ആണ് നാളത്തെ മത്സരം നടക്കുക. അതേസമയം, വെല്ലിങ്ടണിൽ ഇപ്പോൾ തുടരുന്ന മോശം കാലാവസ്ഥ മത്സരത്തിന് ഭീഷണിയാകുന്നുണ്ട്. നാളെ നടക്കാനിരിക്കുന്ന മത്സരത്തിലും, ഇടവിട്ട് മഴ വരാൻ സാധ്യതയുണ്ട് എന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹാർദിക് പാണ്ഡ്യയും കെയ്ൻ വില്യംസണും ചേർന്ന് ടി20 പരമ്പരയുടെ ട്രോഫി ഇന്ന് അനാച്ഛാദനം ചെയ്തു. ഈ ചടങ്ങിലും മോശം കാലാവസ്ഥ വില്ലനായി എത്തിയിരുന്നു.

ചടങ്ങിനിടെ കനത്ത കാറ്റ് വീശിയതോടെ, സ്റ്റാൻഡ് ഉൾപ്പടെ പാറുകയായിരുന്നു. സ്റ്റാൻഡിൽ ഉണ്ടായിരുന്ന ട്രോഫി വില്യംസൺ പിടികൂടിയത്കൊണ്ട്, ട്രോഫി നിലത്ത് വീണില്ല. ട്രോഫി കൈവശം പിടിച്ച വില്യംസൺ, ഇത് തങ്ങൾ എടുക്കുകയാണെന്ന തരത്തിൽ ഒരു ആക്ഷൻ കാണിക്കുകയും, ഹാർദിക്കിനോട് എന്തോ പറയുകയും ചെയ്തു. ശേഷം ഇരുവരും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.