എന്ത് ക്യാച്ചാണ് മോനെ ഇത് :പറന്ന് ചാടി വില്ലി നിതീഷ് റാണയുടെ വിക്കെറ്റ് വൈറൽ

നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന മത്സരത്തിനിടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) ബൗളർ ഡേവിഡ് വില്ലി കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിന്റെ അപകടകാരിയായ ബാറ്റർ നിതീഷ് റാണയെ ഒരു മികച്ച ക്യാച്ചിലൂടെ പുറത്താക്കി.

ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ കെകെആറിന് രണ്ട് വിക്കറ്റ് നഷ്ടമായപ്പോൾ കൗണ്ടർ പഞ്ച് ചെയ്യാനുള്ള ഉദ്ദേശത്തോടെയാണ് റാണ ഇറങ്ങിയത്. കെകെആർ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തീരുമാനം ശരിവെക്കുന്ന രീതിയിൽ ബാറ്റിംഗ് ആരംഭിച്ച റാണ, ആർസിബി പേസർ ആകാശ് ദീപ് എറിഞ്ഞ പവർപ്ലേയിലെ അവസാന ഓവറിൽ ഒരു സിക്സും ബൗണ്ടറിയും നേടിയ ശേഷം അതേ ഓവറിൽ തന്നെ യുവ ബൗളർക്ക് മുന്നിൽ കീഴടങ്ങി.

ആകാശ് ദീപിന്റെ ഒരു ഷോർട്ട് ബോൾ ഉയർത്തി അടിക്കാൻ ശ്രമിച്ച റാണക്ക് ടൈമിംഗ് മിസ്സായെങ്കിലും, പന്ത് ഒരു നോ-മാൻസ്‌ ലാൻഡിൽ ഇറങ്ങും എന്ന് തോന്നിപ്പിച്ചെങ്കിലും, വില്ലി അതിവേഗം പന്തിന് നേരെ ഓടിച്ചെന്ന് തന്റെ രണ്ട് കൈകൊണ്ടും പന്ത് പിടികൂടുകയായിരുന്നു. പവർപ്ലേയ്‌ക്കുള്ളിൽ കെ‌കെ‌ആറിന് രണ്ട് ഓപ്പണർമാരെയും നഷ്‌ടമായതിന് പിന്നാലെ വീണ മൂന്നാമത്തെ വിക്കറ്റാണിത്.

നേരത്തെ, മത്സരത്തിൽ ടോസ് ലഭിച്ച ആർസിബി ക്യാപ്റ്റൻ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആർസിബി ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലസിസിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ആർസിബി ബൗളർമാർ പുറത്തെടുത്തത്. 18.2 ഓവറിൽ കെകെആർ 128 റൺസിന് ഓൾഔട്ടായി.