സോറി വാമിക മോളെ അച്ഛന് ഇന്നും സെഞ്ച്വറി ഇല്ല 😱സെഞ്ച്വറി നഷ്ടത്തിൽ വിതുമ്പി ആരാധകർ

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളിൽ എല്ലാം വളരെ അധികം നിരാശ നൽകിയാണ് കേപ്ടൗൺ ടെസ്റ്റിലെ ഒന്നാം ദിനം അവസാനിക്കുന്നത്. നിർണായകമായ ഇന്ത്യ : സൗത്താഫ്രിക്ക മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിൽ ക്യാപ്റ്റൻ കോഹ്ലിക്ക് സെഞ്ച്വറി നഷ്ടമായത് എല്ലാവരിലും നിരാശയും ഞെട്ടലായി മാറി.79 റൺസിൽ കോഹ്ലി പുറത്തായത് ആരാധകരെ അടക്കം കരയിപ്പിച്ചു.

കേപ്ടൗണിൽ പരമ്പര ജയം ലക്ഷ്യമാക്കി കളിക്കാൻ ഇറങ്ങിയ ടീം ഇന്ത്യക്ക് ടോസ് ഭാഗ്യം തുണച്ചപ്പോൾ ബാറ്റിംഗ് തന്നെയാണ് നായകൻ വിരാട് കോഹ്ലി തിരഞ്ഞെടുത്തത്. ഹനുമാ വിഹാരിക്ക് പകരം കോഹ്ലി എത്തിയപ്പോൾ പേസർ മുഹമ്മദ് സിറാജിന് പകരം ഉമേഷ്‌ യാദവും ടീമിലേക്ക് എത്തി. എന്നാൽ പ്രതീക്ഷിച്ച ഒരു തുടക്കമല്ല ടീം ഇന്ത്യക്ക് ഒന്നാം ഇന്നിങ്സിൽ ലഭിച്ചത്. രാഹുൽ, മായങ്ക് അഗർവാൾ വിക്കറ്റുകൾ അതിവേഗം പുറത്തായ ടീം ഇന്ത്യക്ക് സഹായകമായി മാറിയത് പൂജാര : കോഹ്ലി സഖ്യമാണ്. പൂജാര (43 റൺസ്‌ ) നേടി പുറത്തായെങ്കിലും നായകൻ വിരാട് കോഹ്ലി തന്റെ പോരാട്ടം തുടർന്നു.

തന്റെ ബാറ്റിങ് മികവിലേക്ക് എത്തിയ കോഹ്ലി മാജിക്ക് കവർ ഡ്രൈവുകൾ അടക്കം കളിച്ചതോടെ ആരാധകർ കോഹ്ലി എഴുപത്തിയൊന്നാം സെഞ്ച്വറി ആരാധകർ പ്രതീക്ഷിച്ച്. തന്റെ ടെസ്റ്റ്‌ കരിയറിലെ തന്നെ രണ്ടാമത്തെ സ്ലോ ഫിഫ്റ്റി നേടിയ വിരാട് കോഹ്ലിക്ക് പിന്തുണ നൽകാൻ മറ്റാരും ഇല്ലാതെ പോയതോടെ ഇന്ത്യൻ ഒന്നാം ഇന്നിങ്സ് സ്കോർ 223 റൺസിൽ അവസാനിച്ചു. കോഹ്ലി 201 ബോളിൽ 12 ഫോറും 1 സിക്സ് അടക്കം 79 റൺസ്‌ നേടി പുറത്തായി. ഒരുവേള മറ്റൊരു സെഞ്ച്വറി എന്നുള്ള എല്ലാവരുടെയും പ്രതീക്ഷ കോഹ്ലി വിക്കറ്റ് പിന്നാലെ നഷ്ടമായി.

ഇക്കഴിഞ്ഞ രണ്ട് വർഷമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയിട്ടില്ലാത്ത കോഹ്ലി സെഞ്ച്വറി പ്രതീക്ഷയാണ് റബാഡ ബോളിൽ പുറത്തായത്. ക്യാപ്റ്റനായി തന്റെ റോയൽ എൻട്രി സെഞ്ച്വറിയിലൂടെ മനോഹരമാക്കി മാറ്റാനുള്ള കോഹ്ലി ശ്രമവും ഈ ഒരു വിക്കറ്റിൽ നഷ്ടമായി.