മിന്നൽ ത്രോയുമായി സഞ്ജുവിന്റെ ചെക്കൻ 😱😱റൺ ഔട്ടിൽ മടങ്ങി വേഡ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ കരുത്തർ പോരാട്ടത്തിൽ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസും ഹാർദിക്ക് പാണ്ട്യ ക്യാപ്റ്റനായ ഗുജറാത്തും ഏറ്റുമുട്ടുമ്പോൾ പോരാട്ടം കനക്കുമെന്നത് തീർച്ച. സീസണിൽ ഒരൊറ്റ കളി മാത്രം തോറ്റ ടീമുകളാണ് ഇരുവരും.

അതേസമയം ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയ സഞ്ജു സാംസൺ ബൗളിംഗ് തിരഞ്ഞെടുത്തപ്പോൾ ഗുജറാത്തിന് ലഭിച്ചത് മോശം തുടക്കം. ഒന്നാം ഓവറിൽ മൂന്ന് ഫോർ നേടി മാത്യു വേഡ് ടീമിന് മികച്ച തുടക്കം നൽകുമെന്നുള്ള പ്രതീക്ഷ നൽകി എങ്കിലും പിന്നീട് ഒരു തെറ്റായ റൺ ഔട്ടിൽ വേഡ് പുറത്തായത് ഗുജറാത്ത് ക്യാമ്പിൽ പോലും ഞെട്ടൽ സൃഷ്ടിച്ചു.രണ്ടാം ഓവറിലാണ് ഓപ്പണിങ് ജോഡിക്കിടയിലെ തെറ്റിധാരണയിൽ മാത്യു വെഡ്‌ വിക്കെറ്റ് നഷ്ടമായത്. വെറും 6 പന്തുകളിൽ നിന്നും മൂൺ ഫോർ അടക്കം 12 റൺസാണ് വേഡ് നേടിയത്

ശുഭ്മാൻ ഗിൽ ഒരു ഫാസ്റ്റ് സിംഗിൾ വേണ്ടി ശ്രമിച്ചെങ്കിലും മനോഹരമായ ഫീൽഡിങ് മികവിനാൽ വാൻഡർഡൂസ്സൻ മാത്യു വേഡിനെ സ്ട്രൈക്കർ എൻഡിൽ പുറത്താക്കി. അതിവേഗം ബോൾ പിടിച്ചെടുത്ത താരം മിന്നൽ ത്രോയിൽ കൂടി ഓസ്ട്രേലിയൻ താരത്തെ റൺ ഔട്ടാക്കി. ഈ സീസണിലെ തന്നെ മികച്ച റൺ ഔട്ട്‌ എന്നുള്ള വിശേഷണം ഇതിനകം ഈ ഫീൽഡിങ് മികവ് നേടി കഴിഞ്ഞു.

ഗുജറാത്ത്‌ ടീം :Matthew Wade(w), Shubman Gill, Vijay Shankar, Hardik Pandya(c), David Miller, Abhinav Manohar, Rahul Tewatia, Rashid Khan, Lockie Ferguson, Mohammed Shami, Yash Dayal

രാജസ്ഥാൻ റോയൽസ് ടീം :Jos Buttler, Devdutt Padikkal, Sanju Samson(w/c), Rassie van der Dussen, Shimron Hetmyer, Ravichandran Ashwin, Riyan Parag, James Neesham, Kuldeep Sen, Prasidh Krishna, Yuzvendra Chahal

Rate this post