നിങ്ങൾ എന്നെ എന്നും സപ്പോർട്ട് ചെയ്തു!നന്ദിയുമായി വിരാട് കോഹ്ലി

ക്രിക്കറ്റ്‌ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ത്രില്ലർ മാച്ചിൽ ഇന്ത്യക്ക് അവസാന ബോളിൽ ആവേശ ജയം. ഇന്ത്യ : പാകിസ്ഥാൻ ലോകക്കപ്പ് പോരാട്ടത്തിൽ നാല് വിക്കെറ്റ് ജയവുമായി ടീം ഇന്ത്യ. അവസാന ഓവറിലെ അവസാന ബോൾ വരെ നീണ്ടുനിന്ന ആവേശ ത്രില്ലർ മാച്ചിൽ കോഹ്ലിയുടെ അസാധ്യ ഇന്നിങ്സ് മികവിലാണ് ടീം ഇന്ത്യ ജയം നേടിയത്.

ഒരുവേള പാകിസ്ഥാൻ ആദ്യം ബാറ്റ് ചെയ്ത് നേടിയ 159 റൺസ് ടോട്ടൽ പിന്നാലെ ബാറ്റിംഗ് ആരംഭിച്ച ടീം ഇന്ത്യക്ക് തുടരെ നാല് വിക്കറ്റുകൾ നഷ്ടമായി എങ്കിലും അഞ്ചാം വിക്കറ്റിൽ ഹാർഥിക്ക് പാന്ധ്യക്ക് ഒപ്പം മാജിക്ക് കൂട്ടുകെട്ട് സൃഷ്ടിച്ച കോഹ്ലിയാണ് ഇന്ത്യക്ക് സർപ്രൈസ് ജയം ഒരുക്കിയത്. വെറും 53 ബോളിൽ ആറ് ഫോറും രണ്ട് സിക്സ് അടക്കമാണ് കോഹ്ലി 82 റൺസ് നേടിയത്. കോഹ്ലി കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ് ഇന്ന് പിറന്നത്

മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ വിരാട് കോഹ്ലി വളരെ ഏറെ വൈകാരികനായി തന്നെയാണ് മത്സരശേഷം കാണപെട്ടത്. മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയ ശേഷം കോഹ്ലി തന്റെ ഫാൻസിന് അടക്കമാണ് നന്ദി അറിയിച്ചത്. തനിക്ക് പോലും ഈ ഇന്നിംഗ്സ് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് കോഹ്ലി പറഞ്ഞത് .’എനിക്ക് വാക്കുകളില്ല, അതെങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല. വാക്കുകൾക്കായി ഞാൻ ശരിക്കും നഷ്ടപ്പെട്ടു,അവസാനം വരെ നിന്നാൽ നമുക്കത് ചെയ്യാൻ കഴിയുമെന്ന് ഹാർദിക് വിശ്വസിച്ചു. ഷഹീൻ പവലിയൻ എൻഡിൽ നിന്ന് പന്തെറിഞ്ഞപ്പോൾ, ഞങ്ങൾ അവനെ അടിക്കാൻ തീരുമാനിച്ചു’കോഹ്ലി മത്സരശേഷം തുറന്ന് പറഞ്ഞു

” എന്റെ കരിയറിൽ ഞാൻ എന്നും മോഹലിയിലെ ഇന്നിങ്സ് വളരെ പ്രധാനമായി പറയാറുണ്ട്. ഈ ഇന്നിങ്‌സും ഞാൻ ആ ലിസ്റ്റിലേക്ക് തന്നെയാണ് ഉൾപെടുത്തുന്നത്. കോഹ്ലി മത്സരശേഷം തുറന്ന് പറഞ്ഞു