വീണ്ടും ഗോൾഡൻ ഡക്ക് 😱😱നടുങ്ങി ക്രിക്കറ്റ്‌ ലോകം!! നിരാശനായി വിരാട് കോഹ്ലി

ഐപിൽ പതിനഞ്ചാം സീസണിലെ പോരാട്ടങ്ങൾ എല്ലാം തന്നെ കടുക്കുമ്പോൾ ടീമുകൾ എല്ലാം പ്ലേഓഫ് പ്രതീക്ഷകൾ സ്വപ്നം കണ്ടുള്ള പരിശ്രമം തുടരുകയാണ്. നിലവിൽ 11 കളികളിൽ ആറ് ജയവുമായി 12 പോയിന്റുകളുള്ള ബാംഗ്ലൂർ ടീം ഹൈദരാബാദ് എതിരെ ലക്ഷ്യമിടുന്നത് മറ്റൊരു ജയം മാത്രം.

എന്നാൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂർ ടീമിന് ഒന്നാം ഓവറിൽ തന്നെ ഷോക്ക് സമ്മാനിച്ചത് സ്റ്റാർ ഓപ്പണർ വിരാട് കോഹ്ലി. നേരിട്ട ഒന്നാം ബോളിൽ തന്നെ പുറത്തായ കോഹ്ലി ഈ സീസണിലെ മൂന്നാമത്തെ ഗോൾഡൻ ഡക്കാണ് സ്വന്തമാക്കിയത്. സ്പിൻ ബൗളർ സൂചിത് എറിഞ്ഞ ബോളിൽ ഈസി ക്യാച്ച് നൽകിയാണ് മടങ്ങിയത്. ഈ ഐപിഎല്ലിൽ മൂന്നാം തവണയാണ് നേരിട്ട ആദ്യത്തെ ബോളിൽ തന്നെകോഹ്ലി പുറത്താകുന്നത്.

ഈ സീസണിൽ മോശം ബാറ്റിങ് ഫോമിലുള്ള കോഹ്ലി ഒരിക്കൽ കൂടി ആരാധകരെ അടക്കം നിരാശരാക്കി മാറ്റുകയാണ്.തന്റെ ഐപിൽ കരിയറിലെ ആറാമത്തെ മാത്രം ഗോൾഡൻ ഡക്ക് നേരിട്ട വിരാട് കോഹ്ലി ഈ സീസണിൽ ഹൈദരാബാദ് എതിരായ ആദ്യത്തെ കളിയിലും ആദ്യത്തെ പന്തിൽ പുറത്തായിരുന്നു. ഐപിഎല്ലിലെ തന്നെ റെക്കോർഡ് റൺ വേട്ടക്കാരനായ കോഹ്ലി തന്റെ മോശം കാലയളവിൽ കൂടിയാണ് കടന്നുപോകുന്നത്.

മൂന്ന് ഫോർമാറ്റിലും ഇന്ത്യ ടീമിന്റെ ക്യാപ്റ്റൻസി നഷ്ടമായ കോഹ്ലി രണ്ട് വർഷത്തിലേറെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അടക്കം ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല. വരാനിരിക്കുന്ന ടി :20 ലോകക്കപ്പ് അടക്കം നോക്കുമ്പോൾ കോഹ്ലിയുടെ ഈ മോശം ഫോം ഇന്ത്യൻ ടീമിനും ആരാധകർക്കും അടക്കം വിഷമമാണ് നൽകുന്നത്.