ദിവസം മുഴുവൻ ചിരിച്ചുകൊണ്ടിരിക്കുന്നയാൾ😮😮😮ഫുൾ ടൈം ചിരിയുടെ രഹസ്യം തുറന്നുപറഞ്ഞ് സുനിൽ എളമക്കര

നന്നായി ചിരിച്ചാൽ ആയുസ് കൂടും… അപ്പോൾ പിന്നെ എപ്പോഴും ചിരിച്ചുകൊണ്ടിരുന്നാലോ?!! അതൊക്കെ ആർക്ക് സാധിക്കാനാണ് എന്നല്ലേ ചിന്തിക്കുന്നെ! എന്നാൽ ഒരു ദിവസത്തിലെ ഇരുപത്തിനാല് മണിക്കൂറിൽ ഭൂരിഭാഗവും, ചിരിക്കാൻ വേണ്ടി മാറ്റിവെച്ച ഒരാളെക്കുറിച്ച് അറിഞ്ഞാലോ.വെറുതെ ചിരിച്ചുകൊണ്ട് മാത്രമിരിക്കുന്ന ഒരാളായി കാണണ്ടേ .കൊച്ചി എളമക്കരയിൽ ഒരു ടെയ്ലറിംഗ് ഷോപ്പ് നടത്തുന്ന സുനിൽ എന്ന ഈ ചിരിമനുഷ്യന് ജോലിയും കുടുംബകാര്യവുമൊക്കെ മുഖ്യം തന്നെ. പക്ഷേ എന്ത് ചെയ്യുമ്പോഴും ഇദ്ദേഹം ചിരിച്ചുകൊണ്ടേയിരിക്കും.നിർത്താത്ത ചിരി.ഇടവേളകളില്ലാത്ത ചിരി.

ഇങ്ങനെ എപ്പോഴും ചിരിച്ചുകൊണ്ടിരുന്നാൽ ആൾക്കാർ വല്ലതും പറയില്ലേ എന്ന് ചോദിച്ചാൽ സുനിലിന് കൃത്യമായ മറുപടിയുണ്ട്. ‘ഞാൻ ചിരിക്കുന്നത് എനിക്ക് വേണ്ടിയാണ്. അത്‌ കൊണ്ട് എനിക്ക് പ്രയോജനമുണ്ടെന്നേ…! നിങ്ങളും ചിരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങളും എന്നെ അനുകരിക്കൂ…’. നിർത്താത്ത ഈ ചിരിക്ക് ഒട്ടനവധി അംഗീകാരങ്ങൾ സുനിലിനെ തേടിയെത്തിയിട്ടുണ്ട്. നാല് മണിക്കൂർ ഒരു മിനിറ്റ് പതിനാല് സെക്കന്റ് നിർത്താതെ ചിരിച്ചതിന് ദേശീയ അംഗീകാരമുൾപ്പെടെ സുനിലിനെ തേടിയെത്തിയത് ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള ഒട്ടനവധി പുരസ്‌കാരങ്ങൾ.

രാവിലെ ഏഴ് മണിക്ക് സുനിൽ ചിരി തുടങ്ങും. ഇങ്ങനെ നിർത്താതെ ചിരിച്ചുകൊണ്ടിരിക്കുന്നത് തനിക്ക് വലിയൊരു പോസിറ്റീവ് എനർജിയാണ് തരുന്നതെന്നാണ് സുനിൽ പറയുന്നത്. ‘എനിക്ക് ഒരുപാട് ഫോള്ളോവേഴ്സ് ഉണ്ട്. അതൊന്നും ഇൻസ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ ഉള്ള ആൾക്കാരല്ല. നേരിട്ടുള്ളവർ. അതായത് ചിരി ഇഷ്ടപ്പെടുന്നവരോ ചിരിക്കാൻ ഇഷ്ടപ്പെടുന്നവരോ ആയ ഒരുപറ്റം നിഷ്കളങ്കർ.

എന്റെ ചിരിയെക്കുറിച്ച് അറിഞ്ഞിട്ട് നേരിൽ കാണാൻ വരുന്നവരുണ്ട്. ചിരിക്കാൻ ഞാൻ ട്രെയിനിങ് കൊടുക്കുന്നുമുണ്ട്. എന്തിനാണ് ചിരിക്കാൻ മടിക്കുന്നത്? വലിയ ചിലവുള്ള കാര്യം വല്ലതുമാണോ ഇത്?” ഇതൊക്കെ പറയുമ്പോഴും സുനിൽ ചിരി നിർത്തുന്നേയില്ല എന്നത് നമ്മളെ പൊട്ടിച്ചിരിപ്പിക്കുകയാണ്.