ഫസ്റ്റ് ബോളിൽ വിക്കെറ്റ്!!!വീണ്ടും കുറ്റി പറത്തി നടരാജൻ 😱😱ക്ലൂ പോലും ഇല്ലാതെ പുറത്തായി വെങ്കിടെഷ് അയ്യർ

ബ്രാബോൺ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആഞ്ഞടിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ് പേസർ ടി നടരാജൻ. ഇന്നിംഗ്സിലെ തന്റെ ആദ്യ ബോളിൽ തന്നെ കെകെആർ ഓപ്പണർ വെങ്കിട്ടേഷ് അയ്യരെ പുറത്താക്കിയ നടരാജൻ, മത്സരത്തിൽ 4 ഓവറിൽ 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

മത്സരത്തിൽ ടോസ് ലഭിച്ച എസ്ആർഎച്ച് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന് ഓപ്പണർ ആരോൺ ഫിഞ്ചിന്റെ (7) വിക്കറ്റ് അതിവേഗം നഷ്ടമായത് തുടക്കത്തിൽ തന്നെ തിരിച്ചടിയായി. മാർക്കോ ജാൻസന്റെ ബോൾ ഫിഞ്ചിന്റെ ബാറ്റിൽ എഡ്ജ് ചെയ്ത് വിക്കറ്റ് കീപ്പർ നിക്കോളാസ് പൂരന്റെ കൈകളിലേക്ക് പോവുകയായിരുന്നു.തൊട്ടുപിന്നാലെ പവലിയനിലേക്ക് മടങ്ങാനുള്ള ഊഴം വെങ്കിട്ടേഷ് അയ്യരുടേതായിരുന്നു.

ഇന്നിംഗ്സിൽ ആദ്യമായി ബോൾ ചെയ്യാനെത്തിയ നടരാജന്റെ ആദ്യ പന്തിൽ തന്നെ ക്ലീൻ ബൗൾഡ് ആയിയാണ് കെകെആർ ഓപ്പണർ മടങ്ങിയത്. ആംഗിളിനൊപ്പം വന്ന പെർഫെക്റ്റ് ലെങ്ത് ഡെലിവറി ഫ്ലിക്ക് ചെയ്യാനുള്ള അയ്യരുടെ ശ്രമം പിഴച്ചതോടെ, പന്ത് അയ്യരുടെ പാഡിനും ബാറ്റിനും ഇടയിലൂടെ വിടവ് കണ്ടെത്തി സ്റ്റംപിൽ പതിച്ചു. 13 പന്തിൽ 6 റൺസായിരുന്നു വെങ്കിട്ടേഷ് അയ്യരുടെ സമ്പാദ്യം.

തുടർന്ന്, അതേ ഓവറിലെ മൂന്നാം ബോളിൽ 2 ബോളിൽ 6 റൺസ് എടുത്ത സുനിൽ നരയ്നെ ശശാങ്ക് സിംഗിന്റെ കൈകളിൽ എത്തിച്ച് നടരാജൻ പുറത്താക്കി. തുടർന്ന്, കെകെആർ ബാറ്റിംഗ് നിരയിൽ അർധ സെഞ്ച്വറി നേടി തിളങ്ങിയ നിതിഷ് റാണയെ (54) വിക്കറ്റ് കീപ്പർ നികോളാസ് പൂരന്റെ കൈകളിൽ എത്തിച്ച് നടരാജൻ വീണ്ടും എസ്ആർഎച്ചിന് ബ്രേക്ക്‌ നൽകി.

Rate this post