ഈ അണ്ടർ 19 താരങ്ങൾ കോടികൾ വാരും 😳😳😳ഇവർക്ക് ലോട്ടറി അടിക്കുമോ ലേലത്തിൽ

ഐപിഎൽ 2023 മിനി താരലേലം ഡിസംബർ 23ന് കൊച്ചിയിൽ നടക്കും. 10 ഫ്രാഞ്ചൈസികൾ പങ്കെടുക്കുന്ന താര ലേലത്തിനായി 991 കളിക്കാരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 10 ഫ്രാഞ്ചൈസികൾ ചേർന്ന് 163 കളിക്കാരെ ഇതിനോടകം നിലനിർത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഐപിഎൽ മിനി താരലേലത്തിൽ 87 കളിക്കാർക്കുള്ള ഒഴിവാണ് കാത്തിരിക്കുന്നത്. ഐപിഎൽ മിനി താരലേലത്തിൽ അപ്രതീക്ഷിത താരങ്ങളാകാൻ സാധ്യതയുള്ള മൂന്ന് അണ്ടർ 19 കളിക്കാരെ കുറിച്ചാണ് ഇവിടെ പറയുന്നത്.

ഐപിഎൽ 2023 താരലേലത്തിൽ തിളങ്ങാൻ സാധ്യതയുള്ള ഒരു അണ്ടർ 19 കളിക്കാരനാണ് ഷെയ്ഖ് റഷീദ് . വലംകയ്യൻ ബാറ്റർ ആയ ഷെയ്ഖ് റഷീദ്, 2022 ഐസിസി അണ്ടർ 19 ടി20 വേൾഡ് കപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ ആയിരുന്നു. ഒരു ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ ലിസ്റ്റ് എ മത്സരം കളിക്കാത്തതിനാൽ കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ ഷെയ്ഖ് റഷീദിന് പങ്കെടുക്കാൻ യോഗ്യത ലഭിച്ചിരുന്നില്ല. ഇപ്പോൾ താരം മൂന്ന് ലിസ്റ്റ് എ മത്സരങ്ങളും രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിട്ടുണ്ട്.

ഹർനൂർ സിംഗ് ആണ് ഐപിഎൽ 2023 താരലേലത്തിലെ മറ്റൊരു ആകർഷണം. ഇടംകയ്യൻ ബാറ്ററും ലെഗ് സ്പിന്നറുമായ ഹർനൂർ സിംഗ്, ഇതിനോടകം 2 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2022 ഐസിസി അണ്ടർ 19 ടി20 വേൾഡ് കപ്പ് ജേതാക്കൾ ആയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു ഹർനൂർ സിംഗ് . ഈ പ്രതിപാദനനായ താരത്തിനും ഐപിഎൽ ഫ്രാഞ്ചൈസികൾ കോടികൾ എറിയും എന്നാണ് പ്രതീക്ഷിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് ബാന ആണ് ഈ പട്ടികയിലെ മറ്റൊരു താരം.

ഇന്ത്യയെ 2022 ഐസിസി അണ്ടർ 19 ടി20 ലോകകപ്പ് ജേതാക്കൾ ആക്കുന്നതിലേക്ക് നയിച്ചതിൽ നിർണായ പങ്കുവഹിച്ച താരമാണ് ദിനേശ് ബാന. ലോകകപ്പിൽ എട്ട് കളികളിൽ നിന്ന് 114 റൺസ് ആണ് ദിനേശ് ബാന സ്കോർ ചെയ്തത്. ഇതിനോടകം രണ്ട് ലിസ്റ്റ് എ മത്സരങ്ങളും ദിനേശ് ബാന കളിച്ചിട്ടുണ്ട്. ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറെ തേടുന്ന ഐപിഎൽ ഫ്രാഞ്ചൈസികൾ തീർച്ചയായും ദിനേശ് ബാനയെ ഇപ്പോൾതന്നെ നോട്ടമിട്ടിട്ടുണ്ട് എന്ന കാര്യം ഉറപ്പാണ്.

Rate this post