തീതു പ്പി ഐപിൽ എൻട്രി അണഞ്ഞ തീയാ യി ഇന്ത്യൻ ടീമിൽ!!! ടീമിൽ നിന്നും പുറത്ത്

ഇന്ത്യൻ ക്രിക്കറ്റിൽ അടുത്തിടെയായി വലിയ സെൻസേഷൻ സൃഷ്ടിച്ച താരമാണ് ജമ്മു കാശ്മീരിന്റെ യുവ പേസർ ഉമ്രാൻ മാലിക്. കഴിഞ്ഞ ഐപിഎൽ സീസണിൽ സൺറൈസസ് ഹൈദരാബാദിനായി മികച്ച പ്രകടനം പുറത്തെടുത്തതോടെ, ഉമ്രാൻ മാലിക്കിനെ ദേശീയ ടീമിലേക്ക് എടുക്കണമെന്ന് ആരാധകരുടെ ഭാഗത്തുനിന്നും മുറവിളി ഉയർന്നു. പ്രധാനമായും വേഗതയായിരുന്നു ഉമ്രാൻ മാലിക്കിന്റെ ബോളുകളെ ശ്രദ്ധേയമാക്കിയത്.

തുടർച്ചയായി, 150 കിലോമീറ്ററിലധികം വേഗതയിൽ പന്തെറിയാൻ ശേഷിയുള്ളത് കൊണ്ട് തന്നെ, ഉമ്രാൻ മാലിക്കിന് അതിവേഗം ദേശീയ ടീമിലേക്കും കോൾ-അപ്പ് ലഭിച്ചു. ഉമ്രാൻ മാലിക്കിന്റെ വേഗതയേറിയ പന്തുകളെ ബാറ്റർമാർക്ക് തൊടാനാകില്ല എന്നായിരുന്നു ആരാധകരുടെ കണക്കുകൂട്ടൽ. എന്നാൽ, ദേശീയ ടീമിൽ അവസരം ലഭിച്ചപ്പോൾ ആരാധകരുടെ കണക്കുകൂട്ടലുകളും ഉമ്രാൻ മാലിക്കിന്റെ പ്രതീക്ഷകളും തെറ്റുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്.

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടെങ്കിലും, പ്ലെയിങ് ഇലവനിൽ ഇടം നേടാൻ ഉമ്രാൻ മാലിക്കിന് സാധിച്ചിരുന്നില്ല. എന്നാൽ, തുടർന്ന് നടന്ന അയർലൻഡ് പര്യടനത്തിൽ രണ്ട് മത്സരങ്ങളിലും അവസരം ലഭിച്ചെങ്കിലും, ആദ്യ മത്സരത്തിൽ ഒരു ഓവർ മാത്രം എറിഞ്ഞ ഉമ്രാൻ മാലിക് 14 റൺസ് വഴങ്ങിയപ്പോൾ, രണ്ടാം ടി20 യിൽ എല്ലാ ഇന്ത്യൻ ബൗളർമാരും അയർലൻഡ് ബാറ്റർമാരുടെ ചൂടറിഞ്ഞെങ്കിലും, 4 ഓവറിൽ 42 റൺസ് വഴങ്ങി ഉമ്രാൻ മാലിക് കൂട്ടത്തിൽ മുൻപന്തിയിൽ എത്തി.

ശേഷം, ഇംഗ്ലണ്ടിനെതിരെ നടന്ന അവസാന ടി20 മത്സരത്തിൽ അവസരം ലഭിച്ചപ്പോഴും, റൺസ് വഴങ്ങുന്ന ശീലം യുവ പേസർ അവസാനിപ്പിച്ചില്ല. മത്സരത്തിൽ, 4 ഓവറിൽ 56 റൺസാണ് ഉമ്രാൻ മാലിക് വിട്ടുനൽകിയത്. ഇതോടെ ലെങ്ത്തും സ്വിംഗും ഇല്ലാതെ പേസ് മാത്രമുണ്ടായിട്ട് കാര്യമില്ല എന്ന് ക്രിക്കറ്റ്‌ ലോകം മനസ്സിലാക്കി. ഇപ്പോൾ, വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ, ഉമ്രാൻ മാലിക്കിന് അവസരം ലഭിച്ചില്ല.